കഴിഞ്ഞ രണ്ട് മണിക്കൂറായി തിരുവനന്തപുരം നഗരസഭയുടെ അകത്തും പുറത്തും പ്രതിഷേധം ശക്തമായി തുടരുകായണ് . മേയറുടെ കത്ത് നിയമന വിവാദത്തിൽ കോർപ്പറേഷനു മുന്നിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധത്തിൽ പോലീസ് ജലപീരങ്കി ഉപയാഗിച്ചു. രണ്ട് തവണ ജലപീരങ്കി ഉപയോഗിച്ചിട്ടും പിരിഞ്ഞു പോകാത്തതിനെത്തുടർന്നു യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു. ജലപീരങ്കിയിൽ പരിക്കേറ്റ പ്രവർത്തകരെ ആശുപത്രിയിലേക്ക് മാറ്റി.
അതേസമയം കോർപ്പറേഷനിൽ സിപിഐഎം – ബിജെപി കൗൺസിലർമാർ തമ്മിൽ സംഘർഷമുണ്ടായി. നിയമനക്കത്തുമായി ബന്ധപ്പെട്ട ബിജെപി കൗൺസിലർമാരുടെ പ്രതിഷേധമാണ് സംഘർഷത്തിലേക്ക് നീങ്ങിയത്. ഇപ്പോഴും കോർപ്പറേഷനിൽ സംഘർഷം തുടരുകയാണ്.മേയർ ആര്യാ രാജേന്ദ്രനെതിരെ പ്രതിഷേധം നടത്തിയ യുവമോർച്ചയ്ക്ക് പിന്തുണയായി കോർപ്പറേഷനിലെ ബിജെപി കൗൺസിലർമാർ രംഗത്തുവന്നിരുന്നു.