മാധ്യമങ്ങള്‍ക്കെതിരെ വീണ്ടും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്. രണ്ട് മാധ്യമങ്ങളുടെ റിപ്പോര്‍ട്ടര്‍മാര്‍ പുറത്തുപോകണമെന്നാണ് ഗവര്‍ണറുടെ നിർദേശം. എറണാകുളം ഗസ്റ്റ് ഹൗസില്‍ ഗവര്‍ണര്‍ മാധ്യമങ്ങളെ കാണുന്നതിനിടെയാണ് നാടകീയ സംഭവങ്ങള്‍. മീഡിയ വണ്‍, കൈരളി ചാനലുകളെയാണ് ഗവര്‍ണര്‍ വിലക്കിയത്. എന്നാല്‍ മുന്‍കൂട്ടി മെയില്‍ അയച്ച് അനുമതി തേടിയ ശേഷമാണ് ഗവര്‍ണറുടെ പ്രതികരണമെടുക്കാന്‍ എത്തിയതെന്ന് മാധ്യമപ്രവര്‍ത്തകര്‍ പറയുന്നു.
മുൻപ് രാജ്ഭവനില്‍ ഗവര്‍ണര്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ കൈരളി, ജയ്ഹിന്ദ്, റിപ്പോര്‍ട്ടര്‍, മീഡിയവണ്‍ എന്നീ ചാനലുകളെ ഗവര്‍ണര്‍ വിലക്കിയിരുന്നു. മാധ്യമങ്ങളെന്ന വ്യാജേന പാര്‍ട്ടി കേഡര്മാരെത്തുന്നുവെന്ന വാദം പറഞ്ഞാണ് നാല് മാധ്യമങ്ങളുടെയും പ്രതിനിധികളെ അന്ന് ഒഴിവാക്കിയത്.
മുഖ്യമന്ത്രി പിണറായി വിജയന്റെ ‘കടക്ക് പുറത്ത്’ പരാമര്‍ശത്തെ പരിഹസിച്ച് സംസാരിച്ച ഗവര്‍ണര്‍ തന്നെയാണ് നിരന്തരമായി മാധ്യമങ്ങളെ വിലക്കുന്നത്.