തിരുവനന്തപുരം: ഷാരോണ്‍ കൊലക്കേസിൽ പ്രതി ഗ്രീഷ്മയുടെ വീട്ടില്‍ നടത്തിയ തെളിവെടുപ്പിൽ നിന്ന് നിന്ന് കഷായം ഉണ്ടാക്കിയ പാത്രവും വിഷത്തിന്റെ ബാക്കിയും പൊലീസിന് കിട്ടി. ഷാരോണിനെ കൊല്ലാൻ ആസൂത്രണം ചെയ്തതിനെ കുറിച്ച് ഗ്രീഷ്മ ചോദ്യം ചെയ്യലിൽ പറഞ്ഞു.ചോദ്യം ചെയ്യലിനിടെ പലതവണ ജ്യൂസിൽ വിഷം കലക്കി ഷാരോണിനെ കൊല്ലാൻ ശ്രമിച്ചെന്നും ഗ്രീഷ്മ പറഞ്ഞു .
പൊലീസ് സീൽ ചെയ്തിരുന്ന ഗ്രീഷ്മയുടെ വീട് ഇന്നലെ കുത്തിതുറന്നതില്‍ അന്വേഷണം നടത്തുകയാണ്. സീലും പൂട്ടും തകര്‍ത്താണ് അജ്ഞാതന്‍ അകത്ത് കയറിയത്. ഇതിന് പിന്നാലെ അന്വേഷണ ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള ജില്ലാ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ വീട്ടിലെത്തി പരിശോധന നടത്തിയിരുന്നു.കേസന്വേഷേണം പൂർത്തിയാക്കി കുറ്റപത്രം നൽകുന്ന കാര്യത്തിൽ ഡിജിപി അഡ്വക്കേറ്റ് ജനറലിനോട് നിയമോപദേശം തേടിയിട്ടുണ്ട്.