പിഎഫ് പെന്ഷന് കേസില്‍ ഹൈക്കോടതി വിധി ഭാഗികമായി ശരിവച്ച് സുപ്രിംകോടതി. 15,000 രൂപ പരിധി റദ്ദാക്കിയ സുപ്രിംകോടതി വിധി തൊഴിലാളികള്‍ക്ക് ആശ്വാസമാണ്.ഉയര്‍ന്ന വരുമാനം അനുസരിച്ച് പെന്‍ഷനില്‍ തീരുമാനമായില്ല.
1.16ശതമാനം വിഹിതം തൊഴിലാളികള്‍ക്ക് നല്‍കണമെന്നത് സുപ്രിംകോടതി റദ്ദാക്കി. മാറിയ പെന്ഷന് പദ്ധതിയില്‍ ചേരാന്‍ നാല് മാസത്തെ സമയം അനുവദിച്ചു. 60 മാസത്തെ ശരാശരി ശമ്പളം കണക്കാക്കി അതിന്റെ അടിസ്ഥാനത്തിലാകും പെന്ഷന് നിശ്ചയിക്കുക. 2014 സെപ്തംബറിന് മുന്‍പ് വിരമിച്ചവര്‍ക്ക് ആനുകൂല്യം ലഭിക്കില്ല.
ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹര്‍ജി സമര്‍പ്പിച്ചത്. നീണ്ട ആറുദിവസത്തെ വാദത്തിനൊടുവിലാണ് വിധി. ഇപിഎഫ്ഒ, ടാറ്റാ മോട്ടോഴ്സ്, കേന്ദ്രസര്‍ക്കാര്‍ എന്നിവരാണ് സുപ്രിംകോടതിയില്‍ ഹര്‍ജി നല്‍കിയത്. കേരളം, രാജസ്ഥാന്, ഡല്‍ഹി ഹൈക്കോടതി വിധികള്‍ ചോദ്യം ചെയ്തായിരുന്നു ഹര്‍ജി.