മലപ്പുറം: തിരൂരിൽ മൂന്നും നാലും വയസുള്ള കുട്ടികൾ കുളത്തിൽ വീണ് മുങ്ങിമരിച്ചു. തൃക്കണ്ടിയൂര്‍ എല്‍ ഐസിക്ക് പിന്നില്‍ കാവുങ്ങപ്പറമ്പില്‍ നൗഷാദ് നജ്ല ദമ്പതികളുടെ മകന് മൂന്ന് വയസുകാരൻ അമന്‍സയാന്‍ പാറപ്പുറത്ത് ഇല്ലത്തുപറമ്പില്‍ റഷീദ് – റഹിയാനത്ത് ദമ്പതികളുടെ മകള്‍ നാലു വയസുകാരി ഫാത്തിമ റിയ എന്നിവരാണ് കളിക്കുന്നതിനിടെ വീടിന് സമീപത്തെ കുളത്തിൽ മുങ്ങിമരിച്ചത്. ഇരുവരും അയൽക്കാരാണ്. നാട്ടുകാരാണ് രക്ഷപ്രവർത്തനം നടത്തിയത്. മൃതദേഹങ്ങൾ തിരൂർ താലൂക്കാശുപത്രിയിലേക്ക് മാറ്റി.
ഇന്ന് ഉച്ചയോടെയാണ് അപകടം നടന്നത്. ഇവരുടെ വീടുകള്‍ക്ക് സമീപത്താണ് കുളം ഉള്ളത്. കുട്ടികളെ കുറച്ച് സമയമായി കാണാനില്ലായിരുന്നു. ഇരുവരും സമീപത്തെ അംഗവാടിയിലേക്ക് പോയതാകാമെന്നാണ് വീട്ടുകാര്‍ കരുതിയിരുന്നത്. അവിടെ പോയി അന്വേഷിച്ചോള്‍ അങ്ങോട്ടേക്കെത്തിയില്ലെന്ന് വിവരം ലഭിച്ചു. പിന്നീടാണ് കുട്ടികളുടെ മൃതദേഹം പെരുങ്കൊല്ലം കുളം എന്ന പേരുള്ള കുളത്തില്‍ കണ്ടെത്തിയത്. കുളത്തിന് ഗെയ്റ്റ് ഉണ്ടായിരുന്നതായാണ് വിവരം.