Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

‘ഷാരോണിന് കൊടുത്തത് വേദനയ്ക്കുള്ള കഷായം’; പെൺകുട്ടിയുടെ ഫോൺ സംഭാഷണവും ചാറ്റുകളും പുറത്ത്; അടിമുടി ദുരൂഹത

Web Desk by Web Desk
Oct 28, 2022, 07:45 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

 

തിരുവനന്തപുരം: സുഹൃത്തായ യുവതിയുടെ വീട്ടില്‍ നിന്ന് പാനീയം കുടിച്ച് യുവാവ് കഴിഞ്ഞ ദിവസം പാറശ്ശാലയില്‍ മരിച്ച സംഭവത്തില്‍ പെണ്‍കുട്ടിയുടെ ഓഡിയോ സന്ദേശവും വാട്‌സ്ആപ്പ് സന്ദേശവും പുറത്ത്. താന്‍ നടുവേദയ്ക്കും കാല് വേദനയ്ക്കുമെല്ലാം കുടിക്കുന്ന കഷായമാണ് ഷാരോണിന് കുടിക്കാന്‍ കൊടുത്തതെന്നും കയ്പുണ്ടോയെന്ന് ചോദിച്ചപ്പോള്‍ കുടിക്കാന്‍ കൊടുക്കുകയായിരുന്നുവെന്നും പെണ്‍കുട്ടി ഷാരോണിന്റെ ജ്യേഷ്ഠനോട് പറഞ്ഞിരുന്നു. ഇതിന്റെ ഓഡിയോ ആണ് പുറത്ത് വന്നിട്ടുള്ളത്.

പെൺകുട്ടിക്കും കുടുംബത്തിനുമെതിരെ നിരവധി ആരോപണങ്ങൾ ഉയരുന്നുണ്ടെങ്കിലും ശാസ്ത്രീയ റിപ്പോര്‍ട്ടുകൾ ലഭിച്ചശേഷം വിശദമായ ചോദ്യം ചെയ്യലിലേക്കു കടക്കാമെന്ന തീരുമാനത്തിലാണ് പാറശാല പൊലീസ്. ഷാരോണിനു കഷായവും പിന്നാലെ ജൂസും നൽകിയെന്ന പെൺകുട്ടിയുടെ മൊഴിയിൽ പൊരുത്തക്കേടുകളുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. ഈ പൊരുത്തക്കേടുകളാണ് സംഭവത്തിൽ ദുരൂഹതയുണ്ടെന്ന ആരോപണം ഉയർത്താൻ ഷാരോണിന്റെ കുടുംബത്തെ പ്രേരിപ്പിക്കുന്നതും. പെൺകുട്ടി ഷാരോണിന്റെ സുഹൃത്തുക്കളോടും ഷാരോണിനോടും പൊലീസിനോടും സംസാരിച്ച കാര്യങ്ങളിൽ പൊരുത്തക്കേടുണ്ടെന്നാണ് ബന്ധുക്കളുടെ ആരോപണം. 

പെൺകുട്ടിയുടെ മാതാപിതാക്കൾ വീട്ടിലില്ലാത്തപ്പോൾ റെക്കോർഡ് ബുക്ക് വാങ്ങാൻ സുഹൃത്തിനൊപ്പമാണ് ഷാരോൺ രാമവർമൻ ചിറയിലുള്ള പെൺകുട്ടിയുടെ വീട്ടിലെത്തിയത്. കഷായം കയ്പ്പാണെന്ന് പറഞ്ഞതിനെ തുടർന്ന് ഷാരോൺ കഷായം കുടിച്ചു നോക്കുകയായിരുന്നു എന്നാണ് പെൺകുട്ടി സുഹൃത്തിനോട് ഫോൺ സംഭാഷണത്തിൽ പറയുന്നത്. കഷായം കുടിച്ചതിനു പിന്നാലെയാണ് ജൂസ് കുടിക്കാനായി നൽകിയത്. ഇതോടെ ഷാരോൺ ഛർദിച്ചു.

ഛർദിച്ച് അവശനായി നടന്നുവരുന്ന ഷാരോണിനെയാണ് പുറത്തുനിന്നിരുന്ന സുഹൃത്ത് കാണുന്നത്. ബൈക്കിൽ സുഹൃത്തിനൊപ്പം വീട്ടിലെത്തിയശേഷം ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. ശാരീരികനില മോശമായതിനെ തുടർന്ന് ഷാരോണും പിന്നീട് സുഹൃത്തുക്കളും കഷായത്തിന്റെ പേരു ചോദിച്ചെങ്കിലും അമ്മയോട് ചോദിച്ചിട്ടു പറയാമെന്നു പെൺകുട്ടി മറുപടി നൽ‌കി. ഒരു മാസമായി കഴിക്കുന്ന കഷായത്തിന്റെ പേര് പെൺകുട്ടിക്ക് അറിയാത്തതിൽ ദുരൂഹതയുണ്ടെന്നാണ് ഷാരോണിന്റെ ബന്ധുക്കൾ പറയുന്നത്.

ഇതിനിടെ ഷാരോണും യുവതിയും തമ്മിലുള്ള വാട്‌സ് ആപ്പ് ചാറ്റും പുറത്ത് വന്നിട്ടുണ്ട്. ഷാരോണ്‍ ആശുപത്രിയില്‍ അഡ്മിറ്റായ ശേഷമുള്ള ചാറ്റുകളാണ് പുറത്ത് വന്നിട്ടുള്ളത്. ഛര്‍ദിക്കുമെന്ന് കരുതിയിരുന്നില്ലെന്നും കഷായമായത് കൊണ്ടാവാം പച്ച കളറില്‍ ഛര്‍ദിച്ചതെന്നും പുറത്ത് വന്ന ചാറ്റില്‍ നിന്നും വ്യക്തമാവുന്നുണ്ട്. അമ്മയെ വീട്ടില്‍ കൊണ്ടുവിട്ട ഓട്ടോറിക്ഷക്കാരനും ഈ ജ്യൂസ് കൊടുത്തിരുന്നതായും അദ്ദേഹത്തിനും ഇപ്പോള്‍ വയ്യെന്ന് പറയുന്നുണ്ടെന്നും ഷാരോണിനോടുള്ള ചാറ്റില്‍ പെണ്‍കുട്ടി പറയുന്നുണ്ട്. ഷാരോണുമായുള്ള ബന്ധം വിട്ടെന്നാണ് വീട്ടുലുള്ളവര്‍ കരുതിയിരിക്കുന്നതെന്നും അതുകൊണ്ട് അവര്‍ ഒന്നും ചെയ്യില്ലെന്നും പെണ്‍കുട്ടി പറയുന്നു.
  

ഷാരോണും പെണ്‍കുട്ടിയും രഹസ്യമായി വിവാഹം കഴിച്ചിരുന്നതായി ബന്ധുക്കൾ പറയുന്നു. പെൺകുട്ടി താലി അണിഞ്ഞ് ഷാരോണിനൊപ്പം നിൽക്കുന്ന ഫോട്ടോ ബന്ധുക്കളുടെ പക്കലുണ്ട്. ആദ്യം വിവാഹം കഴിക്കുന്നയാൾ പെട്ടെന്നു മരിക്കുമെന്ന് ജാതകത്തിലുള്ളതായി പെൺകുട്ടി ഷാരോണിനോട് പറഞ്ഞിരുന്നു. ഷാരോണിന് അതിൽ വിശ്വാസമില്ലായിരുന്നു. പെൺകുട്ടിക്ക് പട്ടാളത്തിലുള്ള ഉദ്യോഗസ്ഥനുമായി നിശ്ചയിച്ച വിവാഹം അടുത്തിടെ നീട്ടിവച്ചിരുന്നു. ഇതെല്ലാം കൂട്ടിവായിക്കുമ്പോൾ അന്ധവിശ്വാസവുമായി  ബന്ധപ്പെട്ട സാഹചര്യങ്ങൾ കൂടി അന്വേഷണ പരിധിയിൽ കൊണ്ടുവരണമെന്നാണ് ബന്ധുക്കളുടെ ആവശ്യം.

ReadAlso:

തൃശൂരിൽ സർക്കാർ യു പി സ്കൂള്‍ കെട്ടിടം തകർന്നുവീണ സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ വകുപ്പ് | Collapse of government UP school building in Thrissur: Education Department orders an inquiry

ലൈഫ് പദ്ധതിയുടെ ലൈഫ് തകര്‍ത്ത വി.ഇ.ഒ: സാമ്പത്തിക തട്ടിപ്പിനു പിന്നാലെ അന്വേഷണ സംഘം

പത്തനംതിട്ടയിൽ ശ്രീകൃഷ്ണ ജയന്തിയുടെ ഭാഗമായ അനൗൺസ്മെന്റ് വാഹനമിടിച്ച് വയോധികൻ മരിച്ചു | An elderly man died after being hit by a vehicle used for Sree Krishna Jayanthi announcements

‘മാണി സി കാപ്പന് ശിക്ഷ വിധിച്ചത് പാലായ്ക്ക് ആകെ അപമാനം’; എംഎൽഎ സ്ഥാനം രാജിവയ്ക്കണോയെന്ന് അദ്ദേഹം തീരുമാനിക്കട്ടെയെന്ന് ജോസ് കെ. മാണി

മലയോര ഹൈവേ നിർമാണ ജോലിക്കിടെ സ്‌കൂൾ കെട്ടിടം തകർന്നു; അവധിദിനമായതിനാൽ ഒഴിവായത് വൻദുരന്തം

വിവാഹത്തിനു മുൻപ് ഇറങ്ങി വരാമെന്ന് പെൺകുട്ടി ഷാരോണിനു വാക്കു നൽകിയിരുന്നതായി സുഹൃത്തുക്കൾ പറയുന്നു. രണ്ട് സമുദായത്തിൽപ്പെട്ടതും സാമ്പത്തിക അന്തരവുമാണ് പെൺകുട്ടിയുടെ വീട്ടുകാരുടെ എതിർപ്പിനു കാരണം. പാറശാല താലൂക്ക് ആശുപത്രിയിലെ ചികിത്സയ്ക്കുശേഷം ഷാരോണിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. കഷായവും ജൂസും കുടിച്ചതിന്റെ പിറ്റേന്ന് ഷാരോണിന്റെ വായ പൊള്ളി അടർന്നു. വായ മുതൽ തൊണ്ടയുടെ താഴെയുള്ള ഭാഗം വരെ പൊള്ളിയെന്നാണ് മെഡിക്കൽ കോളജിലെ ഡോക്ടർമാർ പറഞ്ഞതെന്നു ബന്ധുക്കള്‍ വിശദീകരിക്കുന്നു.

ഷാരോൺ ചുമയ്ക്കുമ്പോൾ മാംസഭാഗങ്ങൾ പുറത്തേക്കു തുപ്പിയിരുന്നു. ആദ്യം വൃക്കകളും പിന്നീട് കരളും തകരാറിലായി. ശ്വാസകോശത്തിലെ അണുബാധ കാരണമാണ് മരിച്ചതെന്നാണ് ഡോക്ടർമാർ ബന്ധുക്കളെ അറിയിച്ചത്. പെൺകുട്ടി കുടിച്ച കഷായത്തിന്റെ ബാക്കിയാണ് കുടിച്ചതെന്നാണ് ഷാരോൺ മജിസ്ട്രേറ്റിനു നൽകിയ മൊഴി. എന്നാൽ, പെൺകുട്ടി തന്റെ മുന്നിൽവച്ച് കഷായം കുടിക്കുന്നത് കണ്ടില്ലെന്നു ഷാരോൺ ബന്ധുക്കളോട് പറഞ്ഞിട്ടുണ്ട്. താൻ കുടിച്ചതിന്റെ ബാക്കി ഗ്ലാസിലുണ്ടെന്നു പറഞ്ഞാണ് പെൺകുട്ടി കഷായം നൽകിയതെന്നു ബന്ധുക്കൾ പറയുന്നു. ഈ സംശയങ്ങളെല്ലാം ശരിയാണോ തെറ്റാണോ എന്നറിയണമെങ്കിൽ പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിക്കണം.

പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചിട്ടില്ലെന്നും ശരീരഭാഗങ്ങൾ ശാസ്ത്രീയ പരിശോധനയ്ക്കു ലാബിലേക്ക് അയച്ചതായും നെയ്യാറ്റിൻകര സബ് ഡിവിഷൻ എസിപി പറഞ്ഞു. ആരോപണങ്ങൾ ഉയരുമെങ്കിലും ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ മാത്രമേ മുന്നോട്ടു പോകാനാകൂ എന്നു പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ആസിഡിന്റെയോ വിഷത്തിന്റെയോ സാന്നിധ്യം കണ്ടെത്തിയാൽ കേസ് മറ്റൊരു തലത്തിലെത്തും. വിഷവസ്തുക്കളുടെ സാന്നിധ്യമില്ലെങ്കിൽ ഷാരോണിന്റെ മരണകാരണം കണ്ടെത്താൻ മറ്റു മേഖലകളിലേക്ക് അന്വേഷണം വ്യാപിപ്പിക്കേണ്ടി വരും.

ഈ മാസം 25-നായിരുന്നു ഷാരോണ്‍ മരിച്ചത്. തമിഴ്നാട് നെയ്യൂരിലെ ബിഎസ്‌സി റേഡിയോളജി അവസാന വര്‍ഷ വിദ്യാര്‍ഥിയാണ് ഷാരോണ്‍. വനിതാ സുഹൃത്തിന്റെ വീട്ടില്‍നിന്ന് പാനീയം കുടിച്ച ശേഷമാണ് ഷാരോണ്‍ മരിച്ചതെന്നാണ് ബന്ധുക്കളും സുഹൃത്തുക്കളും ആരോപിക്കുന്നത്. കഷായം എന്ന പേരില്‍ ആസിഡ് കലക്കി ഷാരോണിനെ കൊന്നതാണെന്ന് മാതാപിതാക്കള്‍ ആരോപിച്ചു.
 

Latest News

‘പാക്ക് പ്രസിഡന്റും സൈനിക നേതൃത്വവും തമ്മിൽ നിശബ്ദ പോരാട്ടം; രാജ്യം അപകടത്തിലേക്ക്’ | exiled-pakistan-politician-altaf-hussain-hints-at-silent-war-between-president-asif-ali-zardari-and-army

എയർ ഇന്ത്യ ഫുക്കറ്റ്-ഡൽഹി വിമാനം താഴേക്ക് പതിച്ച സംഭവം; പൈലറ്റിനെതിരെ നടപടിക്ക് ശുപാർശ, പ്രാഥമിക റിപ്പോർട്ട് | air-india-flight-dropped-300-feet-preliminary-report-reveals-details

ദേശീയ വനിതാ ഗുസ്തിതാരം കുഞ്ഞുങ്ങളുമായി ജീവനൊടുക്കി; ഒരു കുട്ടിയുടെ നില ​ഗുരുതരം | National Woman Wrestler Ashwini Manohar Paul Jumps With Her 3 Children From Naldurg Fort

യൂസുഫുല്‍ ഖറദാവിയുടെ മകന് മാപ്പ് നല്‍കി യു.എ.ഇ പ്രസിഡന്റ്

ഡൽഹിയിൽ കനത്ത മഴ; റെഡ് അലർട്ട് പ്രഖ്യാപിച്ചു | Heavy rain in Delhi; red alert declared

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies