കൽപറ്റ: വയനാട്ടിലെ സ്വകാര്യ ബസ് ജീവനക്കാർ വെള്ളിയാഴ്ച പണിമുടക്കും. യാത്രാപാസ്സില്ലാതെ വിദ്യാർഥികളെ ചോദ്യംചെയ്ത കണ്ടക്ടറെ കൽപറ്റ പൊലീസ് കസ്റ്റഡിയിലെടുത്തതിൽ പ്രതിഷേധിച്ചാണ് പണിമുടക്ക്.
ബത്തേരിയിൽ നിന്ന് കൽപ്പറ്റയിലേക്ക് സർവീസ് നടത്തുന്ന ബസിലെ കണ്ടക്ടറെയാണ് കോളജ് വിദ്യാർത്ഥികളുടെ പരാതിയിൽ കസ്റ്റഡിയിലെടുത്ത് വിട്ടയച്ചത്.
കസ്റ്റഡിയിലെടുത്ത കണ്ടക്ടറെ തൊഴിലാളികളുടെ പ്രതിഷേധത്തെ തുടർന്ന് വിട്ടയച്ചെങ്കിലും സംയുക്ത ബസ് തൊഴിലാളി സംഘടന പണിമുടക്ക് പ്രഖ്യാപിക്കുകയായിരുന്നു.