ദിലീപ് നായകനായി എത്തുന്ന ‘പറക്കും പപ്പന്റെ’ പുതിയ പോസ്റ്റർ റിലീസ് ചെയ്തു. ദിലീപ് തന്നെയാണ് തന്റെ സോഷ്യൽ മീഡിയ പേജ് വഴി പോസ്റ്റർ പുറത്തു വിട്ടിരിക്കുന്നത് . ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടൻ ആരംഭിക്കും. ‘ഒരു ലോക്കൽ സൂപ്പർ ഹീറോ’ എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈൻ. വിയാന്‍ വിഷ്ണു ആണ് സംവിധാനം.
കാര്‍ണ്ണിവല്‍ മോഷന്‍ പിക്‌ചേഴ്‌സും ദിലീപിന്റെ ഗ്രാന്റ് പ്രൊഡക്ഷനും തമ്മിലുള്ള സംയുക്ത നിര്‍മ്മാണ സംരംഭത്തിലെ ആദ്യചിത്രമാണ് പറക്കും പപ്പന്‍. ഒരു നാടന്‍ പശ്ചാത്തലത്തില്‍ ഉള്ള കഥയായിരിക്കും എന്നാണു പോസ്റ്ററില്‍ നിന്നും വ്യക്തമാകുന്നത്.
https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2FActorDileep%2Fposts%2F692913428862845&show_text=true&width=500
















