തിരുവനന്തപുരം: എംഎൽഎ എൽദോസ് കുന്നപ്പിള്ളിയെ ലൈംഗികശേഷി പരിശോധനയ്ക്ക് വിധേയനാക്കി. തിരുവനന്തപുരം ജനറൽ ആശുപത്രിയിലെത്തിച്ചായിരുന്നു പരിശോധന. ശേഷം എംഎൽഎയെ കോവളത്തേക്ക് കൊണ്ടുപോയി. കോവളത്തെ സൂയിസൈഡ് പോയിന്റിലും ഗസ്റ്റ് ഹൗസിലും എംഎൽഎയെ എത്തിച്ച് തെളിവെടുക്കും.
എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎക്കെതിരെ വീണ്ടും ആരോപണങ്ങളുമായി പരാതിക്കാരി ഇന്ന് രംഗത്ത് വന്നു. എൽദോസിനെതിരായ കേസിൽ പരാതിക്കാരിയുടെ മൊഴി വഞ്ചിയൂർ പൊലീസ് രേഖപ്പെടുത്തി.കേസിൽ നിന്ന് പിൻമാറണമെന്നും മൊഴി നൽകരുതെന്നും ഇപ്പോഴും ആവശ്യപ്പെടുന്നതായും പരാതിക്കാരി പറഞ്ഞു. കോൺഗ്രസിലെ വനിതാ പ്രവര്‍ത്തക ഭീഷണി സന്ദേശം അയക്കുന്നു. സൈബര്‍ പൊലീസിന് പരാതി നൽകി.തനിക്ക് എന്ത് സംഭവിച്ചാലും ഉത്തരവാദി എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎയാണെന്നും ഹൈക്കോടതിയെ സമീപിക്കുമെന്നും പരാതിക്കാരി തിരുവനന്തപുരത്ത് പറഞ്ഞു.