ബലാത്സംഗ കേസിൽ ആരോപണവിധേയനായ എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎ ക്രൈം ബ്രാഞ്ചിന് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരായി. ഇത് മൂന്നാം തവണയാണ് എൽദോസ് ചോദ്യം ചെയ്യലിന് ഹാജരാകുന്നത്.
നിലവില്‍ 17 മണിക്കൂറോളം എല്‍ദോസിനെ ചോദ്യം ചെയ്തെങ്കിലും കൃത്യമായ മറുപടികള്‍ നല്‍കുന്നില്ലെന്നാണ് അന്വേഷണ സംഘം പറഞ്ഞത് .നിലവില്‍ ലഭിച്ച മറുപടികളും തെളിവുകളും നിരത്തി ചോദ്യംചെയ്യല്‍ കുറച്ചുകൂടി ശക്തമാക്കാനാണ് നീക്കം. അതിനുശേഷം അറസ്റ്റിലേക്ക് നീങ്ങാനാണ് തീരുമാനം. എല്‍ദോസിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷന് ഇന്ന് ഹൈക്കോടതിയെ സമീപിക്കും.
എംഎല്‍എക്കെതിരെ വധശ്രമത്തിന് തെളിവുണ്ടായിട്ടും കീഴ്ക്കോടതി പരിഗണിച്ചില്ലെന്നതാണ് പ്രോസിക്യൂഷന് വാദം. പരാതിക്കാരി ഇന്ന് വഞ്ചിയൂര്‍ സ്റ്റേഷനിലെത്തി മൊഴി നല്‍കും.