സംസ്ഥാനത്തെ സര്‍വകലാശാലകളിലെ വിസി നിയമനങ്ങള്‍ പ്രഥമദൃഷ്ട്യാ നിയമവിരുദ്ധമല്ലേയെന്ന് ഹൈക്കോടതി. നിയമന അധികാരി ചാന്‍സലറാണ്, എന്തുകൊണ്ട് ചാന്‍സലര്‍ക്ക് നടപടിയെടുത്തുകൂടായെന്നും രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ഗവര്‍ണര്‍ നല്കിയ നോട്ടിസിനെതിരെ വിസിമാര്‍ നല്കിയ ഹര്‍ജികളിൽ കോടതിയുടെ ചോദ്യമുയർത്തി. വൈകീട്ട് നാല് മണിയ്ക്കാണ് അടിയന്തിര സിറ്റിംഗിലൂടെ വിസിമാര്‍ നല്കിയ ഹര്‍ജികള്‍ ജസ്റ്റിസ് ദേവന് രാമചന്ദ്രന്റെ ബെഞ്ച് കേട്ട് തുടങ്ങിയത്.
സാങ്കേതിക സര്‍വകലാശാല വിസി നിയമനം അസാധുവാണെന്ന് സുപ്രീംകോടതി വിലയിരുത്തിയിട്ടുണ്ട്. വിധി ബാധകമാണെങ്കില്‍ വിസിമാര്‍ക്ക് ഒക്ടോബര്‍ 24 വരെ സമയം നല്കിയ ഗവര്‍ണര്‍ മാന്യനാണെന്നും ഹൈക്കോടതി വ്യക്തമാക്കി.
നിയമപ്രകാരം മാത്രമേ ചാന്‍സലര്‍ക്ക് നടപടി എടുക്കാന്‍ സാധിക്കൂവെന്നും അല്ലാതെ നീക്കം ചെയ്യാനാകില്ലെന്നും വിസിമാര്‍ കോടതിയില്‍ വ്യക്തമാക്കി. എന്നാല്‍ നിലവിലെ അസാധാരണ സാഹചര്യം പരിഗണിച്ചാണ് അവധിദിനത്തിലും പ്രത്യേക സിറ്റിംഗ് വെച്ച് ഹര്‍ജികള്‍ പരിഗണിച്ചത്.