സിപിഎം നേതാക്കൾക്കെതിരെ സ്വപ്ന സുരേഷിൻറെ ആരോപണങ്ങള്‍ ഗുരുതരമെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്. നേതാക്കള്‍ക്ക് എതിരായ ആരോപണങ്ങള്‍ അന്വേഷിക്കണം. നിരപരാധിത്വം മുന്‍ മന്ത്രിമാര്‍ തെളിയിക്കട്ടേയെന്നും സതീശന് വ്യക്തമാക്കി. കെപിസിസി പ്രസിഡണ്ട് കെ സുധാകരനും വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തി.
സ്വപ്ന തെളിവ് വച്ചാണ് സംസാരിക്കുന്നത്? പാർട്ടി പ്രതികരിച്ചോ, മുഖ്യമന്ത്രിക്കും പാർട്ടി സെക്രട്ടറിക്കും ഒന്നും പറയാനില്ലേ? എൽദോസിന് ഒരു നിയമവും കടകംപള്ളിക്ക് മറ്റൊരു നിയമവും എന്നാണോയെന്നും സുധാകരന് ചോദിച്ചു.എൽദോസുമായി ബന്ധപ്പെട്ട വിഷയത്തില്‍ കെപിസിസി നേതാക്കൾ ഇന്ന് വൈകീട്ട് യോഗം ചേരും. പരാതിയും, ഇതിലെ കോടതിയുടെ പരാമർശങ്ങളും പരിശോധിക്കും. എൽദോസിന്റെ വിശദീകരണവും പരിശോധിക്കേണ്ടതുണ്ട്. ശേഷം എംഎല്‍എക്കെതിരെ നടപടിയെടുക്കുന്ന കാര്യം തീരുമാനിക്കുമെന്നും കെ സുധാകരന് വ്യക്തമാക്കി.