കോഴിക്കോട്: കൊടുവള്ളി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വിദ്യാര്‍ഥിക്ക് ക്രൂരമര്‍ദനം. പ്ലസ്‌വണ്‍ വിദ്യാര്‍ഥിയായ ആദിദേയിനെ പ്ലസ്ടു വിദ്യാര്‍ഥികള്‍ സംഘം ചേര്‍ന്ന് മര്‍ദിക്കുകയായിരുന്നു. പരിക്കേറ്റ ആദിദേയ് താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.
പത്തിലധികം വിദ്യാര്‍ഥികള്‍ ചേര്‍ന്നായിരുന്നു മര്‍ദനം. സ്‌കൂളിലെ ഇടവേളയ്ക്കിടെയാണ് വിദ്യാര്‍ഥിയെ പ്ലസ്ടു വിദ്യാര്‍ഥികള്‍ ക്രൂരമായി മര്‍ദിച്ചത്. അകാരണമായാണ് മര്‍ദിച്ചതെന്നാണ് വിദ്യാര്‍ഥി പറയുന്നത്.
കുട്ടിയുടെ രക്ഷിതാക്കള്‍ പ്രിന്‍സിപ്പലിനും പോലീസിലും പരാതി നല്‍കി.