തിരുവനന്തപുരം: എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എയ്‌ക്കെതിരെ പാര്‍ട്ടി നടപടി ഉടനുണ്ടാവില്ല. അച്ചടക്കസമിതിയുമായി ആലോചിച്ച ശേഷം മാത്രമേ നടപടിയെടുക്കുവെന്നാണ് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ പറഞ്ഞത്. ജാമ്യം കിട്ടിയ സാഹചര്യം അടക്കം പരിശോധിക്കും.
നേരത്തെ വിശദീകരണം നല്‍കാന്‍ കഴിയാത്തതില്‍ എല്‍ദോസ് ഖേദം അറിയിച്ചു. പാര്‍ട്ടിയെ അറിയിച്ചിട്ട് വേണമായിരുന്നു പോകാന്‍ എന്ന് എല്‍ദോസിന് മറുപടി നല്‍കിയതായും സുധാകരന്‍ പറഞ്ഞു. സംഭവത്തിന് പിന്നില്‍ ഗൂഢാലോചന ഉണ്ടെന്ന എല്‍ദോസിന്റെ ആരോപണവും പരിശോധിക്കുമെന്ന് കെസുധാകരന്‍ പറഞ്ഞു.
ഇന്ന് തന്നെ നടപടിയുണ്ടാകുമെന്നായിരുന്നു രാവിലെ പ്രതിപക്ഷനേതാവ് വിഡി സതീശൻ പറഞ്ഞിരുന്നത് . മുന്‍കൂര്‍ ജാമ്യത്തിന് പിന്നാലെ എംഎല്‍എയുടെ ഓഫീസില്‍ ലഡുവിതരണം ചെയ്തതില്‍ അസ്വാഭാവികതയില്ല. എംഎല്‍എക്ക് ജാമ്യം ലഭിച്ചാല്‍ എംഎല്‍എയുടെ ഓഫീസിലിരിക്കുന്നവര്‍ക്ക് സന്തോഷമാവില്ലേ, കുടുംബത്തിന് സന്തോഷമാവില്ലേ, ജയിലില്‍ പോകാത എംഎല്‍എ ഓഫിസിലേക്ക് തിരിച്ചെത്തിയിരിക്കുന്നു. അപ്പോള്‍ ലഡുവിതരണം ചെയ്തത് സ്വാഭാവികമാണെന്നും സതീശന്‍ പറഞ്ഞു.