Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Districts Ernakulam

തലച്ചോറിലേക്കുള്ള രക്തക്കുഴലിൽ ബ്ലോക്ക്;ശസ്ത്രക്രിയ കൂടാതെ ജീവൻ രക്ഷിച്ച് ആസ്റ്റർ മെഡ്സിറ്റി;രോഗിയുടെ കൈയിലൂടെ കരോട്ടിഡ് സ്റ്റെന്റ് ഇടുന്നത് കേരളത്തിൽ ആദ്യം

Web Desk by Web Desk
Oct 21, 2022, 05:25 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

 

കൊച്ചി: തലച്ചോറിലേക്ക് രക്തമെത്തിക്കുന്ന സുപ്രധാന ഞരമ്പിലുണ്ടായ ബ്ലോക്ക് നീക്കാൻ കേരളത്തിൽ ആരും പരീക്ഷിച്ചിട്ടില്ലാത്ത ചികിത്സാരീതി വിജയകരമായി പൂർത്തിയാക്കി കൊച്ചിയിലെ ആസ്റ്റർ മെഡ്‌സിറ്റി. ഞരമ്പ് തുറക്കുന്ന ശസ്ത്രക്രിയക്ക് പകരം, രോഗിയുടെ കൈകളിലെ ജീവനാഡിയിലൂടെ സ്റ്റെന്റ് കടത്തിവിട്ട് കഴുത്തിലെ ബ്ലോക്ക് നീക്കി രക്തയോട്ടം പുനഃസ്ഥാപിക്കുകയാണ് ആസ്റ്റർ മെഡ്‌സിറ്റിയിലെ ഡോക്ടർമാർ ചെയ്തത്. സാധാരണ ഹൃദയത്തിലേക്കുള്ള രക്തയോട്ടം തടസപ്പെടുത്തുന്ന ബ്ലോക്കുകൾ നീക്കാൻ ഈ ചികിത്സാരീതി ഉപയോഗിക്കാറുണ്ട്. കരോട്ടിഡ് സ്റ്റെന്റിങ് എന്നറിയപ്പെടുന്ന ഈ രീതി തലച്ചോറിലേക്കുള്ള രക്തപ്രവാഹം സുഗമമാക്കാൻ ഉപയോഗിക്കുന്നത് കേരളത്തിൽ ആദ്യമായാണ്. തോപ്പുംപടി സ്വദേശിയായ 65 കാരനിലാണ് ചികിത്സ വിജയകരമായി പൂർത്തിയാക്കിയത്.

രോഗിയുടെ തലച്ചോറിലേക്ക് രക്തമെത്തിക്കുന്ന ഞരമ്പിൽ കഴുത്തിന്റെ ഭാഗത്തായിട്ടാണ് ബ്ലോക്ക് ഉണ്ടായിരുന്നത്. ഗുരുതരമായ മസ്തിഷ്‌ക്കാഘാതത്തിന് കാരണമായേക്കാവുന്ന തടസമായിരുന്നു അത്. സങ്കീർണമായ ശസ്ത്രക്രിയയിലൂടെയാണ് സാധാരണഗതിയിൽ ഈ ഞരമ്പിലെ തടസങ്ങൾ നീക്കുന്നത്. പക്ഷെ, ഇവിടെ, രോഗിയുടെ വലതുകൈയിലൂടെ കടന്നുപോകുന്ന ജീവനാഡിയിൽ വളരെ നേർത്ത ഒരു മുറിവുണ്ടാക്കി. അതിലൂടെ ഒരു കുഴൽ കടത്തിവിട്ട് കഴുത്തിൽ ഒരു സ്റ്റെന്റ് ഇടുകയാണ് കൊച്ചി ആസ്റ്റർ മെഡ്സിറ്റിയിലെ ന്യൂറോളജി വിഭാഗത്തിലെ വിദഗ്ധ ഡോക്ടർമാർ ചെയ്തത്.

സാധാരണ ശാസ്ത്രക്രിയകളേക്കാൾ എന്തുകൊണ്ടും സുരക്ഷിതമാണ് ഈ രീതി. ശരീരത്തിനകത്തോ പുറത്തോ രക്തസ്രാവം ഉണ്ടാകുന്നില്ല. രോഗിക്ക് അനുഭവിക്കേണ്ടി വരുന്ന വേദനയും വളരെ കുറവ്. കെയിലെ മുറിവ് വളരെ നേർത്തതായതിനാൽ അണുബാധയൊന്നുമുണ്ടാകാതെ വളരെ പെട്ടെന്ന് ഉണങ്ങുകയും ചെയ്യുന്നു. സ്റ്റെന്റ് ഇട്ട് കഴിഞ്ഞാൽ പരമാവധി 6 മണിക്കൂർ വരെ ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിഞ്ഞാൽ മതി. വളരെ കുറഞ്ഞ സമയത്തിനുള്ളിൽ സാധാരണ ജീവിതത്തിലേക്ക് മടങ്ങിപ്പോവുകയും ചെയ്യാം.

സാധാരണ ശസ്ത്രക്രിയയെ അപേക്ഷിച്ച്, ഈ രീതിയിൽ സ്റ്റെന്റ് ഇട്ട് കഴിഞ്ഞാലുടൻ രോഗിക്ക് എഴുന്നേറ്റ് നടക്കാൻ കഴിയുമെന്ന് ചികിത്സക്ക് നേതൃത്വം നൽകിയ സീനിയർ ന്യൂറോളജിസ്റ്റ് കൺസൽട്ടൻറ് ഡോ. ബോബി വർക്കി മാരാമറ്റം പറഞ്ഞു. മുൻപ് ഹൃദയസംബന്ധമായ രോഗങ്ങൾക്കായിരുന്നു ഈ ചികിത്സ ഉപയോഗിച്ചിരുന്നത്. ഇപ്പോൾ നാഡീസംബന്ധമായ രോഗങ്ങൾക്കും ഉപയോഗിക്കാമെന്ന് തെളിയിച്ചിരിക്കുന്നു. ഈ ചികിത്സ കഴിഞ്ഞാലുടൻ രോഗിക്ക് അതേ ദിവസം തന്നെ ഡിസ്ചാർജ് ആകാൻ സാധിക്കുമെന്നും  അദ്ദേഹം വ്യക്തമാക്കി.

ന്യൂറോളജി രംഗത്ത് ഇതൊരു വലിയ മാറ്റത്തിന്റെ തുടക്കമാണെന്ന് ആസ്റ്റർ ഹോസ്പിറ്റൽസിന്റെ കേരളത്തിലെയും ഓമനിലെയും റീജിയണൽ ഡയറക്ടർ ഫർഹാൻ യാസിർ പറഞ്ഞു. ലോകത്തെ ഏറ്റവും മികച്ച, ആധുനിക ചികിത്സാരീതികൾ ഇനിയും നമ്മുടെ നാട്ടിലേക്ക് എത്തിക്കുമെന്ന് അദ്ദേഹം ഉറപ്പ് നൽകി.

ഡോ. ബോബി വർക്കി മാരാമറ്റത്തിന് പുറമെ, കൊച്ചിയിലെ ആസ്റ്റർ മെഡ്‌സിറ്റി ന്യൂറോളജി വിഭാഗത്തിലെ സീനിയർ കൺസൽട്ടൻറ് (ഇന്റർവെൻഷണൽ ന്യൂറോളജി) ഡോ. രാധിക ലോലിത്കർ, സീനിയർ കൺസൾട്ടൻറ് ഡോ. മാത്യു എബ്രഹാം എന്നിവരടങ്ങുന്ന വിദഗ്ധ സംഘമാണ് ചികിത്സയ്ക്ക് മേൽനോട്ടം വഹിച്ചത്.

ReadAlso:

സർ​ഗാത്മകതയുടെയും നൂതനാശയങ്ങളുടെയും ഒത്തുചേരൽ: കൊച്ചി ജെയിൻ യൂണിവേഴ്സിറ്റിയിൽ ‘ഡിസൈൻ വേഴ്സ് ‘ ജൂൺ 5, 6 തീയതികളിൽ

അത്ലറ്റ്സ് വെൽഫെയർ അസോസിയേഷന്റ (അശ്വാ) പ്രഥമ’കായിക സ്നേഹി’ പുരസ്ക്കാരം കായികപ്രതിഭയായ കണ്ണൻകുട്ടിക്ക്

വിദ്യാധരൻ മെമ്മോറിയൽ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ പഠനോപകരണം വിതരണം ചെയ്തു.

അപ്പോളോ അഡ്‌ലക്‌സ്‌ ഹോസ്പിറ്റലിൽ സൗജന്യ ‘ഡയബറ്റിക് ഫൂട്ട് ക്ലിനിക്ക്’ 30ന്

​അവധി ആഘോഷിക്കാനെത്തിയ വിനോദസഞ്ചാരിക്ക് ചെറായിയിലെ റിസോർട്ടിൽ വെച്ച് പാമ്പ് കടിയേറ്റു

Latest News

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; ഐ.പി ബിനു അടക്കം 7 പ്രതികളെ പോലീസ് കസ്റ്റഡിയിൽ വിട്ടു

ബെന്നി തോമസിന് പകരം ചന്ദ്രന്‍ തില്ലങ്കേരി; മന്ത്രി സണ്ണി ജോസഫിന്റെ സ്പെഷ്യല്‍ പ്രൈവറ്റ് സെക്രട്ടറിയാകും

പട്ടിഷോ നടത്തി ജനസേവകരെ പീഡിപ്പിക്കുന്ന പൊലീസ്: അതിനെ അഭിനന്ദിക്കുന്ന ആഭ്യന്തര മന്ത്രി: ഒന്നും മാറിയിട്ടില്ലെന്ന് മുന്‍ ഡി.ജി.പി ആര്‍. ശ്രീലേഖ

നടിയെ ആക്രമിച്ച കേസ്; മെമ്മറി കാര്‍ഡ് ഹാഷ് വാല്യൂ മാറിയതിലെ പുനരന്വേഷണം; മൂന്നാമത്തെ ജഡ്ജി നാളെ പരിഗണിക്കും

കോഴിക്കോട് ചികിത്സയിലുള്ള നിപ രോഗിയുടെ റൂട്ട്മാപ്പ് പുറത്തുവിട്ട് ആരോഗ്യവകുപ്പ് | Health Department releases route map of Nipah patient undergoing treatment in Kozhikode

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies