കല്ലുവാതുക്കല്‍ വ്യാജമദ്യ ദുരന്ത കേസില്‍ 22 വര്‍ഷത്തെ തടവിന് ശേഷം മണിച്ചന് ജയില്‍മോചിതനായി. തിരുവനന്തപുരം നെട്ടുകാല്‍ത്തേരി തുറന്ന ജയിലില്‍ നിന്ന് മണിച്ചന് മോചിതനായത് ദുരന്തം നടന്ന അതെ തീയതിയിൽ തന്നെ. 2000 ഒക്ടോബര്‍ 21നായിരുന്നു കല്ലുവാതുക്കൽ ദുരന്തം നടന്നത്. അതേ ദിവസം തന്നെയാണ് മണിച്ചന്റെ ജയില്‍ മോചനം. പിഴത്തുക അടയ്ക്കാതെ തന്നെ മണിച്ചനെ മോചിപ്പിക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു.
31 പേരുടെ മരണത്തിന് ഇടയാക്കിയ മദ്യദുരന്തക്കേസിലെ ഏഴാം പ്രതിയാണ് മണിച്ചൻ. 22 വർഷമായി മണിച്ചൻ ജയിലിലാണ്. നേരത്തെ ശിക്ഷാ ഇളവ് നൽകുന്നവരുടെ പട്ടികയിൽ ഇടം പിടിച്ചിരുന്നെങ്കിലും പിഴത്തുകയായ 30, 45000 രൂപ കെട്ടിവെയ്ക്കാത്തതിനാൽ ജയിലിൽ നിന്നും പുറത്തിറങ്ങാൻ സാധിച്ചിരുന്നില്ല. 30.45 ലക്ഷം രൂപ കെട്ടിവെയ്ക്കണമെന്ന സർക്കാർ ഉത്തരവിനെതിരെ ഭാര്യ സുപ്രീം കോടതിയെ സമീപിച്ചു. പിഴ അടയ്ക്കാത്തതിന്റെ പേരിൽ ഒരാളെ അന്തമായി തടവിൽ വെയ്ക്കാനാകില്ലെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു.
സ്വാതന്ത്ര്യപ്രാപ്തിയുടെ 75ാം സ്വാതന്ത്യ്രാദിന ആഘോഷത്തിന്റെ ഭാഗമായാണ് മണിച്ചനടക്കമുള്ളവര്‍ക്ക് കൂട്ടമോചനം നല്‍കിയത്. 22 വർഷവും ഒൻപത് മാസവും കൂടി ജയിൽ ശിക്ഷ അനുഭവിക്കണമെന്നാണ് സർക്കാർ സുപ്രീം കോടതിയെ അറിയിച്ചത്. ശിക്ഷാവിധിയിലെ പിഴ ഒഴിവാക്കാനാകില്ല. പിഴ മണിച്ചൻ അടച്ചാൽ ആ തുക മദ്യദുരന്തക്കേസിൽ ഇരകൾക്ക് കൈമാറുമെന്നാണ് സർക്കാർ അറിയിത്തത്. ശിക്ഷാ ഇളവ് നൽകിയെങ്കിലും പിഴത്തുക അടക്കാനാകാത്തതിനാൽ മണിച്ചൻ ജയിലിൽ തുടരുകയായിരുന്നു. കല്ലുവാതുക്കൽ മദ്യദുരന്തത്തിൽ 31 പേർക്ക് ജീവൻ നഷ്ടപ്പെട്ടുവെന്നും 266 പേർക്ക് ഗുരുതരമായ പരിക്കുകൾ നേരിട്ടുവെന്നും അഞ്ച് പേർക്ക് പൂർണ്ണമായു കാഴ്ച്ച നഷ്ടപ്പെട്ടുവെന്നും സർക്കാർ വ്യക്തമാക്കിയിരുന്നു. കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യങ്ങൾ പറഞ്ഞത്.