എകെജി സെന്റർ ആക്രമണക്കേസിൽ പ്രതി ജിതിന് ജാമ്യം അനുവദിച്ചു. ഉപാധികളോടെയാണ് ഹൈക്കോടതി ജിതിന് ജാമ്യം അനുവദിച്ചത്. തിരുവനന്തപരുരം മജിസ്ട്രേറ്റ് കോടതി നേരത്തെ ജാമ്യം നിഷേധിച്ചിരുന്നു.
കഴിഞ്ഞ ജൂണ്‍ 30ന് രാത്രിയാണ് എകെജി സെന്ററിന് നേരെ ആക്രമണമുണ്ടായത്. സെപ്തംബര്‍ 22ന് ജിതിനെ പോലിസ് അറസ്റ്റ് ചെയ്തു. തുടര്‍ന്ന് രാഷ്ട്രീയത്തെളിവുകളില്ലാതെ രാഷ്ട്രീയ ലക്ഷ്യത്തോടെ തന്നെ പ്രതിയാക്കി എന്നാരോപിച്ച് ജിതിന് ജാമ്യാപേക്ഷ നല്കി. ആരോപണങ്ങളെല്ലാം തെറ്റാണെന്നും താന്‍ നിരപരാധിയാണെന്നും ജിതിന് കോടതിയെ അറിയിച്ചിരുന്നു. ജാമ്യാപേക്ഷ കീഴ്ക്കോടതിയും തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതിയും തള്ളിയതിനെ തുടര്‍ന്നാണ് ജിതിന് ഹൈക്കോടതിയെ സമീപിക്കുന്നത്.നിലവില്‍ അന്വേഷണം ഏറെക്കുറെ പൂര്‍ത്തിയായ സാഹചര്യത്തില്‍ ജാമ്യം അനുവദിക്കുകയാണെന്നാണ് കോടതി ഉത്തരവ്.