അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള വീടും വേണ്ടപ്പെട്ടവരെയും നഷ്ട്ടമായ കുട്ടികൾക്ക് വേണ്ടി പ്രവർത്തിക്കുന്ന സംരക്ഷണ കേന്ദ്രമായ ബോസ്കോ നിലയം കുട്ടികളുടെ ഉള്ളിലുള്ള സർഗാത്മക കഴിവുകൾ അവരുടേതായ രീതിയിലും ഭാഷയിലും പുറത്ത് കൊണ്ട് വരുവാൻ വേണ്ടി ഇന്ന് നിലയത്തിൽ വെച്ച് CULTURAL FEST 2022 നടത്തുകയുണ്ടായി. ഫിലിം എഡിറ്റർ ടിജോ തങ്കച്ചൻ ഫെസ്റ്റ് ഉദ്ഘടനം ചെയ്തു. മുഖ്യ പ്രഭാഷണത്തിൽ തന്റെ സ്ക്കൂൾ കോളേജ് കാലഘട്ടത്തിലെ ഫെസ്റ്റ് അനുഭവങ്ങളും ഒപ്പം കുട്ടികളുടെ കലപരമായ വളർച്ചക്കു പ്രയോചനകരമാംവിധമുള്ള ഇത്തരം പരിപാടികൾ തീർത്തും പ്രശംസനർഹമണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സന്താലി, ഗുജറാത്തി, നേപ്പാളി തുടങ്ങിയ ഭാഷകളിൽ പാട്ടും ഡാൻസും നാടകങ്ങളും അവതരിപ്പിച്ചുകൊണ്ട് കുട്ടികൾ പരിപാടിയുടെ മുഖ്യാതിഥികളായെത്തിയവരെ പോലും അവരുടെ കഴിവുകളാൽ അമ്പരപ്പിച്ചു. കുട്ടികൾ തന്നെ സ്വയം തിരഞ്ഞെടുത്തു തിരക്കഥയുണ്ടാക്കിയ സ്ത്രീപീഡനത്തിനെതിരെയും മേലുദ്യോഗസ്ഥരുടെ അനാസ്ഥയെയും വിമർശിച്ചു കൊണ്ടും, ഇവിടുത്തെ കുട്ടികൾ നിലയത്തിലെക്കെത്തിയ വഴികളെ കുറിച്ചും ശിശുക്ഷേമ സമിതിയുടെയും ചൈൽഡ് ലൈനിന്റെയും പ്രക്രിയകളെയും അതിമനോഹരമായി അഭിനയിച്ചു കാണിച്ച രണ്ടു നാടകങ്ങളും സമകാലീനമായി ഏറെ പ്രസക്തിയുള്ളതായിരുന്നു. അവസാനമായി നടന്ന ഫാൻസി ഡ്രസ്സ് കോമ്പറ്റിഷനിലും കുട്ടികൾ അവരുടെ ജനിച്ചു വളർന്ന മണ്ണിന്റെ തനിമ നിറയുന്ന വസ്ത്രമണിഞ്ഞു വന്ന് പ്രേഷകർക്ക് കാഴ്ച്ച വിരുന്നൊരുക്കി. സാംസ്കാരിക കലോത്സവത്തിലെ കലാപ്രതിഭയായി പ്രകാശിനെയും മികച്ച നടനായി സുഹൈലിനെയും തിരഞ്ഞെടുത്തു.
വിജയികൾക്ക് മുഖ്യാഥിതിയും ഫിലിം എഡിറ്ററുമായ ശ്രീ. ടിജോ തങ്കച്ചൻ ട്രോഫി വിതരണം ചെയ്തു. നിലയം ഡയറക്ടർ Fr. അഭിലാഷ് പാലക്കുടിയിൽ, കോർഡിനേറ്റർ ശ്രീ. സിദ്ധാർഥ്, അസിസ്റ്റന്റ് കോർഡിനേറ്റർ ശ്രീ. ഹാദി ഹസ്സൻ, ശ്രീ. ബിനു സെബാസ്റ്റ്യൻ, Br. അഖിൽ, ശ്രീമതി. ലതിക എന്നിവർ സംസാരിച്ചു.