തൊടുപുഴ: നവവധു ഭർതൃവീട്ടിൽ മരിച്ച നിലയിൽ. തൊടുപുഴ കുന്നം കൊല്ലപ്പള്ളി മാത്യൂസ് കെ.സാബുവിന്റെ ഭാര്യ 24 കാരിയായ അനുഷ ജോർജ് ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി ഒൻപതോടെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ ആണ് അനീഷയെ കണ്ടെത്തിയത്.ഉടൻ മുതലക്കോടത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഭർതൃമാതാവും സഹോദരിയുമാണ് ഈ സമയം വീട്ടിലുണ്ടായിരുന്നത്. ഓഗസ്റ്റ് 18നാണ് അനുഷയും മാത്യൂസും വിവാഹിതരാവുന്നത്. പ്രണയ വിവാഹമായിരുന്നു. പെൺകുട്ടി വിഷാദരോഗത്തിനു ചികിത്സയിലായിരുന്നുവെന്നു ഭർത്താവിന്റെ ബന്ധുക്കൾ മൊഴി നൽകിയതായി പൊലീസ് പറഞ്ഞു. പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു.