തെരുവ്നായ്ക്കളുടെ നിയന്ത്രണവുമായി ബന്ധപ്പെട്ട ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. ആക്രമണകാരികളായ തെരുവ്നായകളെയും പേപ്പട്ടികളെയും കൊല്ലാന്‍ അനുമതി തേടിയുള്ള കേരളത്തിന്റെ അപേക്ഷയും സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ഹര്‍ജിയില്‍ ഇന്ന് ഇടക്കാല ഉത്തരവ് ഉണ്ടോയേക്കും.തെരുവ് നായ്ക്കളെ കൊല്ലാനുള്ള അനുമതി തേടി കോഴിക്കോട് നഗരസഭയും കണ്ണൂര്‍ ജില്ലാ പഞ്ചായത്തുമാണ് സുപ്രീംകോടതിയില്‍ പ്രത്യേക അപേക്ഷ നല്‍കിയിരിക്കുന്നത്.കേരളത്തില്‍ നായകളുടെ കടി ഏല്ക്കുകയും മരണം സംഭവിക്കുകയും ചെയ്യുന്നവരുടെ എണ്ണം ദിനംപ്രതി കൂടുന്നതിനാല്‍ ശക്തമായി ഇടപെടല്‍ ഉണ്ടാകണമെന്ന് ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടിരുന്നു.
നിലവില്‍ നായ്ക്കളെ കൊല്ലാന്‍ അനുമതിയില്ല. അതിനാല്‍ കേരളത്തിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ഇളവ് വേണമെന്നാണ് സര്‍ക്കാര്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് അസുഖങ്ങള്‍ വ്യാപിക്കുമ്പോള്‍ അവയെ കൂട്ടത്തോടെ കൊല്ലാന്‍ അനുമതിയുണ്ട്. ഇതേ രീതിയിലുള്ള നടപടിക്കാണ് സംസ്ഥാനം ആവശ്യമുന്നയിക്കുന്നത്. ഇത് കൂടാതെ എബിസി പദ്ധതി നടപ്പാക്കാന്‍ കുടുംബശ്രീ യൂണിറ്റുകള്‍ക്ക് അനുമതി നല്‍കണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.