ഭക്ഷണം തൊണ്ടയിൽ കുരുങ്ങി ഒരു വയസ്സുകാരിക്ക് ദാരുണാന്ത്യം. കൈപ്പട്ടൂർ തേമാലികര മരോട്ടികൂടി ഷിന്റോ ജോസിന്റെയും റോണിയുടേയും ഇരട്ട കുട്ടികളിൽ ഒരാളായ ഹെലനാണ് (1) മരിച്ചത്. കുഞ്ഞുങ്ങൾക്ക് നൽകുന്ന കുറുക്ക് കുഞ്ഞിന്റെ തൊണ്ടയിൽ കുരുങ്ങുകയായിരുന്നു.പോസ്റ്റുമാേർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി. വിദേശത്തുള്ള പിതാവ് ഷാന്റോ എത്തിയ ശേഷമാകും ശവസംസ്‌കാരം നടക്കുക. അമ്മ റോണി സഹോദരങ്ങൾ- സാൽവിൻ, ഹെനിൻ.