തിരുവനന്തപുരത്ത് ടൂറിസ്റ്റ് ബസ് ബെെക്ക് യാത്രക്കാരെ ഇടിച്ചു തെറിപ്പിച്ചു.കുര്യാച്ചിറ സെൻ്റ് ജോസഫ് സ്കൂളിലെ വിദ്യാർത്ഥികളുമായി എത്തിയ ബസാണ് ബെെക്കുമായി കൂട്ടിയിടിച്ചത്. അപകടത്തിനു പിന്നാലെ ടൂറിസ്റ്റ് ബസ് തെറ്റായ ദിശയിൽ കൂടിയാണ് എത്തിയതെന്നുള്ള റിപ്പോർട്ടുകളും പുറത്തു വന്നു.
വടക്കഞ്ചേരി വാഹനാപകടം നടന്നതിനു പിന്നാലെയാണ് ഇപ്പോൾ ഈ ടൂറിസ്റ്റ് ബസ് അപകടവും നടന്നിരിക്കുന്നത് .അതേസമയം വടക്കാഞ്ചേരി സംഭവത്തിൽ അറസ്റ്റിലായ ഡ്രൈവർ ജോമോനെ ഇന്ന് കൂടുതൽ ചോദ്യം ചെയ്യുമെന്ന് അറിയിച്ചു. അപകടം ഉണ്ടായ സാഹചര്യം, ഇയാൾ മദ്യപിച്ചാണോ വാഹനം ഓടിച്ചത് തുടങ്ങിയ കാര്യങ്ങളാണ് പോലീസ് അന്വേഷിക്കുന്നത്.
















