പുതിയ ചിത്രമായ റോഷാക്കിന്റെ പ്രൊമോഷന്റെ ഭാഗമായി നടന്ന അഭിമുഖത്തിൽ മെഗാസ്റ്റാർ മമ്മൂട്ടി പങ്കുവച്ച വിവരം ആണ് സോഷ്യൽ മീഡിയയിൽ ട്രെൻഡാകുന്നത്. മോഹൻലാലിന്റെ കല്യാണത്തിന് പങ്കെടുക്കുമ്പോൾ വച്ചിരുന്ന കണ്ണാടിയാണ് വർഷങ്ങൾക്കിപ്പുറം മോഹൻലാൽ സംവിധാനം ചെയ്യുന്ന ബറോസിന്റെ പൂജാവേളയിലും വച്ചതെന്ന് ആണ് മമ്മൂട്ടി വെളിപ്പെടുത്തിയത്.
വെള്ള ജുബ്ബയും മുണ്ടും കണ്ണടയും വച്ച് കാറിൽ 1988ൽ നടന്ന മോഹൻലാലിന്റെ കല്യാണത്തിന് എത്തുന്ന വിഡിയോ ഇപ്പോഴും ഹിറ്റാണ്. സംഘം സിനിമയുടെ ലൊക്കേഷനിൽ നിന്നായിരുന്നു അന്ന് മമ്മൂട്ടിയുടെ വരവ്. മോഹൻലാലിന്റെ വിവാഹം.
പഴയ കൂളിങ് ഗ്ലാസ് മാത്രമല്ല വസ്ത്രങ്ങളും അതുപോലെ തന്നെ താരം സൂക്ഷിച്ചുവയ്ക്കുന്നുണ്ട്. 1993ൽ ബോക്സർ മുഹമ്മദ് അലിക്കൊപ്പമുള്ള ചിത്രത്തിൽ മമ്മൂട്ടി ധരിച്ചിരുന്ന ഷർട്ട് അദ്ദേഹം ഇപ്പോഴും ഉപയോഗിക്കുന്നുണ്ടെന്ന് അഭിമുഖത്തിനിടെ സഞ്ജു ശിവറാമും പറയുകയുണ്ടായി.
















