പ്രതിസന്ധികളെ പുഞ്ചിരി കൊണ്ട് നേരിട്ട പ്രഭുലാല്‍ പ്രസന്നന് അന്തരിച്ചു. കാന്‍സര്‍ ബാധിച്ചെങ്കിലും തളരാതെ പിടിച്ചു നിന്നച്ച് ചികിൽസയിലായിരുന്നു പ്രഭുലാൽ. ആലപ്പുഴ സ്വദേശിയാണ്. കലാരംഗത്തും പ്രഭുലാൽ സജീവമായിരുന്നു.
മുഖത്തും ശരീരത്തുമുള്ള വലിയ മറുകിന്റെ പേരിലാണ് പ്രഭുലാലിനെ എല്ലാവര്ക്കും പരിചിതം. മാലിഗ്നന്റ് മെലോമ എന്ന സ്കിന്‍ കാന്‍സര്‍ ആയിരുന്നു പ്രഭുലാലിനെ ബാധിച്ചത്. വലത് തോളിലുണ്ടായ മുഴ പഴുത്ത് വലത് കൈക്ക് സ്വാധീനം കുറയുകയും ചെയ്തിരുന്നു. ഈ ചികിത്സകള്‍ക്കിടെയാണ് സ്കിന്‍ കാന്‍സറാണെന്ന് തിരിച്ചറിഞ്ഞത്.