സിപിഐ സംസ്ഥാന സമ്മേളനത്തിന് നാളെ തിരുവനന്തപുരത്ത് തുടക്കമാകും. പാർട്ടി കമ്മിറ്റികളിൽ പ്രയപരിധി നിർബന്ധമാക്കാനുള്ള നേതൃത്വത്തിൻറെ നീക്കത്തിനെത്തൊരെയാണ് വിമതപക്ഷം നിലപാട് കടുപ്പിക്കുന്നത്. നേതൃത്വത്തിനെതിരെ പരസ്യപ്രതികരണവുമായി രംഗത്തെത്തിയ വിമതനേതാക്കൾ സെക്രട്ടറി സ്ഥാനത്തേക്കുള്ള മത്സരത്തിൽ കാനത്തെ പരാജയപ്പെടുത്താനാകുമെന്ന് കണക്കുകൂട്ടുന്നു.
നേതൃമാറ്റം വേണമെന്നും സെക്രട്ടറി സ്ഥാനത്തിൽ കാനം രാജേന്ദ്രന് ആക്രാന്തമെന്തെന്നും ചേദിക്കുന്ന വിമത നേതാക്കൾ സമ്മേളനത്തിലും സ്വരം കടുപ്പിക്കും. പാർട്ടി പദവികളിൽ75 വയസ്സ് നിബന്ധന കൊണ്ടുവരാനുള്ള ദേശീയ കൗൺസിൽ നിർദേശം അംഗീകരിക്കില്ലെന്ന് കെഇ ഇസ്മായിലും സി.ദിവാകരനും ഇതിനോടകം പ്രതികരിച്ചു കഴിഞ്ഞു.പാർട്ടി ഭരണഘടന അനുസരിച്ച് സംസ്ഥാന സെക്രട്ടറി പദവിയിൽ കാനത്തിന് ഒരുതവണ കൂടി തുടരാനാകും.എന്നാൽ ഈ നീക്കത്തിന് തടയിടാനുള്ള ആസൂത്രണം മറുപക്ഷത്ത് സജീവമാണ്.