കോഴിക്കോട് : പോപ്പുലർ ഫ്രണ്ട് കഴിഞ്ഞ ദിവസം നടത്തിയ ഹർത്താലിലെ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് താമരശ്ശേരിയിൽ രണ്ടു പേർ കൂടി അറസ്റ്റിൽ. തച്ചംപൊയിൽ പുതിയാറമ്പത്ത് സിറാജ് (37) വിളയാറച്ചാലിൽ അബൂബക്കർ സിദ്ദിഖ് (22 ) എന്നിവരെയാണ് താമരശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്.
മുഹമ്മദ് റാഫി, ഷംസുദ്ദീൻ, നവാസ് എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഹർത്താൽ ദിനത്തിൽ വാഹനങ്ങൾക്ക് നേരെ കല്ലെറിഞ്ഞ സംഭവത്തിലാണ് ഇവരുടെ പേരിൽ കേസെടുത്തത്. താമരശ്ശേരി എസ്. ഐ റസാഖ് , എ എ.സ് ഐ അഷ്റഫ് , സി. പി. ഒ. പ്രവീൺ, ലനീഷ് എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിളെ റിമാന്‍റ് ചെയ്തു.
















