പോപ്പുലർ ഫ്രണ്ടിന്റെ അക്രമ ഹർത്താൽ ന്യായികരിക്കാൻ കഴിയില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. അക്രമ സംഭവങ്ങൾ നേരിടാൻ പൊലീസിന് കഴിയാത്തത് ദൗഭാഗ്യകരമെന്നും അക്രമത്തെ തള്ളി പറയാൻ മുഖ്യമന്ത്രിക്ക് കഴിയാത്തത് അത്ഭുതകരമെന്നും വി ഡി സതീശൻ ആരോപിച്ചു. കേസുകളിൽ നിന്ന് രക്ഷപ്പെടാൻ മുഖ്യമന്ത്രി ബിജെപിയുമായി കോംപ്രമൈസ് ചെയ്യുന്നെന്ന് വിഡി സതീശൻ പറഞ്ഞു. മുഖ്യമന്ത്രി പ്രസംഗിക്കുന്നത് ഒന്ന്, പ്രവർത്തിക്കുന്നത് വേറൊന്ന്, എല്ലാ വർഗീയതയ്ക്കും സിപിഐഎം കുടപിടിച്ച് കൊടുക്കുന്നെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ആർഎസ്എസും പോപ്പുലർ ഫ്രണ്ടും ഒരേ നാണയത്തിന്റെ രണ്ട് വശങ്ങൾ.പരസ്പരം പാലൂട്ടി വളർത്തുന്ന ശത്രുക്കളെന്നും വി.ഡി.സതീശൻ പറഞ്ഞു . വർഗീയ ശക്തികളുമായി കോൺഗ്രസിന് കോംപ്രമൈസ് ഇല്ല.ആര് എസ് എസിനെ ചൂണ്ടികാണിച്ചാണ് പോപ്പുലർ ഫ്രണ്ട് വളർന്നത്, തിരിച്ചും അങ്ങനെ ആണ്.പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ അറസ്റ്റ് ശെരിയോ തെറ്റോ എന്നുള്ളത് നിയമപരമായി തെളിയിക്കട്ടെ.പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കണമോ എന്നുള്ളത് കൂട്ടായി ചേർന്ന് ആലോചിച്ചു എടുക്കേണ്ട തീരുമാനമാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.