രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഇന്ന് തൃശൂര്‍ ജില്ലയില്‍ പര്യടനം തുടരും. രാവിലെ ഏഴ് മണിക്ക് ചാലക്കുടിയില്‍ നിന്ന് ആരംഭിച്ച് ഉച്ചയോടെ ആമ്പല്ലൂരില്‍ അവസാനിപ്പിക്കും. വിശ്രമത്തിന് ശേഷം ഉച്ച കഴിഞ്ഞ് തൃശൂര്‍ തേക്കിന്‍കാട് മൈതാനത്ത് എത്തിച്ചേരും. തുടര്‍ന്ന് പൊതു യോഗത്തില്‍ രാഹുല്‍ ഗാന്ധി പ്രസംഗിക്കും. നാളെ തൃശ്ശൂര്‍-പാലക്കാട് അതിര്‍ത്തിയായ ചെറുതുരുത്തിയിലാണ് ജില്ലയിലെ പദയാത്ര അവസാനിക്കുക.
സെപ്റ്റംബര്‍ ഏഴിന് കന്യാകുമാരിയില്‍ നിന്ന് തുടക്കം കുറിച്ച യാത്ര 12 സംസ്ഥാനങ്ങളിലായി 3,500 കിലോമീറ്റര്‍ ദൂരം പിന്നിട്ട് കശ്മീരില്‍ യാത്ര സമാപിക്കും. 150 ദിവസമെടുത്താണ് യാത്ര പൂര്‍ത്തിയാക്കുക. മുന്നൊരുക്കങ്ങള്‍ തുടങ്ങിയ സമയത്ത് ദിവസം 23 കിലോമീറ്ററെന്നാണ് നേതാക്കള്‍ പറഞ്ഞത്. എന്നാല്‍, 25 കിലോമീറ്ററില്‍ കൂടുതല്‍ നടക്കണമെന്നാണ് രാഹുല്‍ നേതാക്കളോട് നിര്‍ദ്ദേശിച്ചത്. കന്യാകുമാരിയില്‍ നിന്നും ആരംഭിച്ച യാത്ര 150 ദിവസത്തിനുള്ളില്‍ 3,570 കിലോമീറ്റര്‍ സഞ്ചരിച്ച് ജമ്മു കശ്മീരില്‍ അവസാനിക്കും.