ആലപ്പുഴ: ജമ്മു കശ്മീരിൽ മലയാളി സൈനികൻ സ്വയം വെടിയുതിർത്ത് മരിച്ചു. കണ്ടല്ലൂർ തെക്ക് തറയിൽകിഴക്കതിൽ രവിയുടെ മകൻ ആർ.കണ്ണൻ (27) ആണ് മരിച്ചത്.
വ്യാഴാഴ്ച വൈകിട്ടാണ് വീട്ടുകാർക്ക് വിവരം ലഭിക്കുന്നത്. ഡ്യൂട്ടിക്കിടെ വെടിയുതിർക്കുകയായിരുന്നെന്നാണ് വിവരം. കുടുംബ പ്രശ്നമാണ് ജീവനൊടുക്കാൻ കാരണമെന്നാണ് സൂചന. അവധി കഴിഞ്ഞ് ഏതാനും ദിവസം മുൻപാണ് കണ്ണൻ തിരികെ പോയത്.