പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന 6 മാസം കൂടി നീട്ടിയേക്കും. സെപ്തംബര്‍ 30ന് കാലാവധി തീരുന്ന സാഹചര്യത്തിലാണ് നടപടി. സൗജന്യ റേഷന്‍ പദ്ധതിയായ അടുത്ത ആഴ്ച ചേരുന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തില്‍ ഇത് സംബന്ധിച്ച തീരുമാനം ഉണ്ടാകും.
കാലാവധി നീട്ടണം എന്ന് കേരളം, രാജസ്ഥാന് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. ആറ് മാസത്തേക്ക് കൂടി പദ്ധതി നീട്ടിയാല്‍ 80000 കോടി രൂപയുടെ ബാധ്യത കേന്ദ്ര സര്‍ക്കാരിനുണ്ടാവും എന്നാണ് കണക്കാക്കുന്നത്. 5 കിലോ അരി പിങ്ക്, മഞ്ഞ കാര്‍ഡുകള്‍ക്ക് സൗജന്യമായി നല്കുന്ന പദ്ധതിയാണ് പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന.
കോവിഡ് കാലത്താണ് ആരംഭിച്ച പദ്ധതിയിലൂടെ ഈ വര്‍ഷം ജൂലൈ വരെ 15.91 ലക്ഷം ടണ്‍ അരി കേരളത്തിന് ലഭിച്ചതായാണ് കണക്ക്.