തെരുവുനായ ശല്യം രൂക്ഷമായി സാഹചര്യത്തിൽ യോഗം വിളിച്ച് തദ്ദേശസ്വയംഭരണ മന്ത്രി. ജില്ലാ കലക്ടര്‍മാരുമായും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാരുമായും ഇന്ന് ചര്‍ച്ച നടത്തും. വൈകീട്ട് മൂന്ന് മണിക്ക് ഓണലൈന് ആയി നടക്കുന്ന യോഗത്തിൽ മാലിന്യ നീക്കം, നായകളുടെ വന്ധ്യംകരണം, വാക്സിനേഷന് ഉള്‍പ്പടെയുള്ള വിഷയങ്ങള്‍ ചര്‍ച്ചയാകും.
തെരുവുനായകളെ കൊല്ലുന്നതിന് നിയമ തടസ്സമുള്ള സാഹചര്യത്തിൽ ആക്രമണകാരികളും പേപിടിച്ചതുമായ തെരുവുനായകളെ കൊന്നൊടുക്കാന്‍ ഇന്നലത്തെ യോഗത്തില്‍ ധാരണയായിരുന്നു. ഇതിനുള്ള അനുമതി തേടി സുപ്രീം കോടതിയെ സമീപിക്കുമെന്ന് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. ഈ മാസം 20 മുതല്‍ ഒക്ടോബര്‍ 20 വരെ തെരുവു നായ ശല്യം നിയന്ത്രിക്കാന്‍ വാക്സിനേഷന് ഡ്രൈവ് നടത്താനും തീരുമാനമായി.
നിലവില്‍ പരിശീലനം ലഭിച്ചിട്ടുള്ളവരെ വച്ച് വാക്സിനേഷന് ഡ്രൈവ് ആരംഭിക്കും. പിന്നീട് കുടുംബശ്രീയില്‍ നിന്നും കൊവിഡ് കാല വോളന്റിയര്‍മാരില്‍ നിന്നും സന്നദ്ധത അറിയിക്കുന്നവരെ തെരഞ്ഞെടുത്ത് പരിശീലനം നല്കി വാക്സിനേഷന് ഡ്രൈവിനായി നിയോഗിക്കുമെന്നും മന്ത്രി പറഞ്ഞു. ഈ മാസം തന്നെ പരിശീലനം പൂര്‍ത്തിയാക്കും.