ചെന്നൈ- കോയമ്പത്തൂര്‍ അതിവേഗ പാത വേണമെന്ന ആവശ്യവുമായി തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്. കോവളത്ത് നടക്കുന്ന ദക്ഷിണമേഖലാ കൗണ്‍സില്‍ യോഗത്തിലാണ് സ്റ്റാലിന്റെ ഈ ആവശ്യം . തൂത്തുക്കുടി, മധുര, കോയമ്പത്തൂര്‍, ചെന്നൈ പാത വേണമെന്നും സ്റ്റാലിന് ആവശ്യപ്പെട്ടു. അയല്‍ സംസ്ഥാനങ്ങളുമായി ബന്ധിപ്പിക്കുന്നതാകണം അതിവേഗ റെയില്‍ ഇടനാഴി.
സില്‍വര്‍ ലൈന്‍ പദ്ധതി കാസര്‍കോട് നിന്നും മംഗലാപുരം വരെ നീട്ടുന്നത് സംബന്ധിച്ച് കേരളം ഉന്നയിച്ചേക്കും. തീരശോഷണത്തിന് പരിഹാരം കാണണമെന്ന് സ്വാഗത പ്രസംഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് ആവശ്യപ്പെട്ടു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, സംസ്ഥാന മുഖ്യമന്ത്രിമാരായ പിണറായി വിജയന്, ബസവരാജ ബൊമ്മെ, എം കെ സ്റ്റാലിന് തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിക്കുന്നുണ്ട്.