ഇന്നും നാളെയും നടക്കേണ്ടിയിരുന്ന പിഎസ് സി പരീക്ഷകള്‍ മാറ്റിവച്ചു. ചെയര്‍സൈഡ്, അസിസ്റ്റന്റ് മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് ഇന്‍സ്‌പെക്ടര്‍ എന്നീ തസ്തികകളുടെ ഓണ്‍ലൈന്‍ പരീക്ഷകളാണ് മാറ്റിയത്.
ബിഎസ്എന്‍എല്‍ നെറ്റ് വര്‍ക്കിലെ തകരാര്‍ മൂലമാണ് പിഎസ് സി പരീക്ഷകള്‍ മാറ്റിയത്. മാറ്റിയ പരീക്ഷകള്‍ സെപ്റ്റംബര്‍ 15നായിരിക്കുമെന്ന് പിഎസ് സി അറിയിച്ചു.