സംസ്ഥാനത്ത് വീണ്ടും തീവ്ര മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ഇന്ന് ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
മിക്ക ജില്ലകളിലും കനത്ത മഴ തുടരുന്നത് ട്രെയിന്‍ സര്‍വീസിനെ ബാധിച്ചു. എറണാകുളത്ത് റെയില്‍വേ സിഗ്നലുകള്‍ തകരാറിലായതോടെ ദീര്‍ഘദൂര ട്രെയിനുകള്‍ അടക്കം മണിക്കൂറുകള്‍ വൈകുകയാണ്. മംഗള എക്‌സ്പ്രസ് എറണാകുളം ടൗണ്‍ സ്റ്റേഷനില്‍ സര്‍വീസ് അവസാനിപ്പിച്ചു. പരശുറാം എക്‌സ്പ്രസ് എറണാകുളം ടൗണ്‍ സ്റ്റേഷന്‍ വഴിതിരിച്ചുവിട്ടു. കൊല്ലം-എറണാകുളം മെമു ഇന്ന് തൃപ്പൂണിത്തുറ വരെ മാത്രമെ സര്‍വീസ് നടത്തൂകയുള്ളു.
എറണാകുളം ജില്ലയിൽ അർദ്ധരാത്രി മുതൽ പെയ്യുന്ന മഴ മൂലം ജില്ലയിലെ പലയിടങ്ങളും വെള്ളത്തിനടിയിലായി. കൊച്ചിയിലെ പ്രധാന പാതകളും റോഡുകളും എല്ലാം വെള്ളത്തിൽ മുങ്ങിയിരിക്കുകയാണ്. കലൂർ സ്‌റ്റേഡിയം റോഡിലും എംജി റോഡിലും ഹൈക്കോടതിയ്ക്ക് മുന്നിലും വെള്ളക്കെട്ട് രൂപപ്പെട്ടു. എറണാകുളം നോർത്ത് റെയിൽവേ സ്‌റ്റേഷൻ പരിസരവും വെള്ളത്തിനടിയിലാണ്. കൊച്ചിയിൽ ഗതാഗതം പലയിടത്തും സ്തംഭിച്ചു. പാലാരിവട്ടം മുതൽ എംജി റോഡ് വരെ ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്.