കോൺഗ്രസ് പ്രവർത്തകസമിതി യോഗം ഇന്നു ചേരും. ഉച്ചതിരിഞ്ഞ് 3.30 യ്ക്ക് വെർച്വലായാണ് യോഗം നടക്കുക. ചികിത്സയ്ക്കായി വിദേശത്തുള്ള സോണിയ ഗാന്ധിയുടെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും പങ്കെടുക്കും. കോൺഗ്രസ് സംഘടന തെരഞ്ഞെടുപ്പിൻറെ പുതുക്കിയ ഷെഡ്യൂൾ യോഗം തീരുമാനിക്കും.
അടുത്ത മാസം ഇരുപതിന് മുമ്പ് തെരഞ്ഞെടുപ്പ് പൂർത്തിയാക്കാനായിരുന്നു നേരത്തെയുള്ള തീരുമാനം. ഇത് രണ്ടാഴ്ച കൂടി നീട്ടാൻ യോഗത്തിൽ ധാരണയുണ്ടാവും. ഭാരത് ജോഡോ യാത്രയുടെ പശ്ചാത്തലത്തിലാണിതെന്ന് നേതാക്കൾ പറഞ്ഞു. ഗുലാംനബി ആസാദ് രാജിവച്ചു കൊണ്ട് നല്കിയ കത്തും യോഗത്തിൽ ചർച്ചയാവും.