കളമശേരിയിൽ അമിത വേഗതയിൽ പോയ സ്വകാര്യ ബസിൽ നിന്നു റോഡിലേക്കു തെറിച്ചു വീണ യുവതിക്കു പരുക്ക്. മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥയായ ശ്രീലക്ഷ്മിക്കാണ് പരിക്കേറ്റത്. മഞ്ഞുമ്മലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് ശ്രീലക്ഷ്മി.
വെള്ളിയാഴ്ച ആയിരുന്നു സംഭവം.ഓഫിസിൽ നിന്ന് വീട്ടിലേക്കു മടങ്ങുമ്പോൾ ഫാക്ട് ജംക്‌ഷനിൽ വെച്ചാണ് സംഭവം. ഏലൂർ–തേവര റൂട്ടിലോടുന്ന ഗ്രാസ്ഹോപ്പർ ബസിൽ നിന്നാണ് ശ്രീലക്ഷ്മി തെറിച്ചുവീണത്. ബസിന്റെ വാതിൽ അടച്ചിരുന്നില്ല. റോഡിലേക്ക് തെറിച്ചു വീണ ശ്രീലക്ഷ്മിയെ സമീപത്തുണ്ടായിരുന്ന ചുമട്ടു തൊഴിലാളികൾ ആശുപത്രിയിൽ എത്തിച്ചു . സംഭവത്തിൽ ബസും ഡ്രൈവറെയും പൊലീസ് അറസ്റ്റ് ചെയ്തു.
മറ്റൊരു ബസിന്റെ അമിത വേഗതയെ തുടർന്ന് ഈ മാസം ഏഴാം തിയതി ഏലൂരിൽ ശ്യാമ എന്ന യാത്രക്കാരി റോഡിലേക്ക് തെറിച്ചുവീണിരുന്നു.