കൊല്ലം: ലഹരിമരുന്ന് ഇടപാടില്‍ പിടിയിലായ പ്രതികളെ കാണാനെത്തിയവർ പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ചു. കൊല്ലം കിളികൊല്ലൂർ സ്റ്റേഷനിലാണ് സംഭവം. ആക്രമണത്തിൽ എഎസ്ഐയ്ക്ക് പരുക്കേറ്റു.
സംഭവത്തിൽ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ചവറ കൊട്ടുകാട് സ്വദേശികളായ വിഷ്ണു, വിഗ്നേഷ് എന്നിവരാണ് അറസ്റ്റിലായത്.
















