ദിലീപിനെ അനുകൂലിക്കുന്ന വ്യാജ വാട്‌സാപ് ഗ്രൂപ്പുമായി ബന്ധപ്പെട്ട് ഷോണ്‍ ജോര്‍ജിനെതിരെ റജിസ്റ്റര്‍ ചെയ്ത കേസിൽ പിസി ജോര്‍ജിന്റെ വീട്ടില്‍ റെയ്ഡ് നടന്നിരുന്നു. സംഭവത്തിൽ നടൻ ദിലിപുമായി അടുത്ത ബന്ധമുണ്ടെന്ന് പിസി ജോര്‍ജിന്റെന്റെ മകന്‍ ഷോണ്‍ ജോര്‍ജ്. സഹോദരന്‍ അനൂപുമായി വലിയ പരിചയമില്ലെന്നും ഷോണ്‍ മാധ്യമങ്ങളോട് പറഞ്ഞു. ഒരുവാട്‌സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കി എന്റെ ഒരു ഫോട്ടോ പ്രൈഫൈലാക്കാന്‍ ആര്‍ക്കാണ് പറ്റാത്തത്. അത്രയും മണ്ടത്തരം ആരെങ്കിലും കാണിക്കുമോ?. താന്‍ ഒരു അഭിഭാഷകനല്ലേ?. ഇങ്ങനെ ഒരു ഗ്രൂപ്പ് ഉണ്ടാക്കിയിട്ട് ദിലീപിന് എന്താണ് ഗുണമെന്നുമാണ് ഷോണ്‍ ചോദിക്കുന്നത്.
ക്രൈംബ്രാഞ്ച് തന്റെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ പിള്ളേര് കളിക്കുന്ന മൂന്ന് മൊബൈല്‍ ഫോണുകളും, കേടായ ഒരു ടാബും, കാറില്‍ പാട്ടുകേള്‍ക്കുന്ന പെൻഡ്രൈവും അഞ്ച് സിം കാര്‍ഡുകളും പിടിച്ചെടുത്തതായും ഷോണ്‍ പറഞ്ഞു.മണിക്കൂറുകള്‍ നീണ്ട പരിശോധനയ്ക്കിടെ വീട്ടിലെ ടാബ് കസ്റ്റഡിയിലെടുക്കാനുള്ള നീക്കത്തെ പിസി ജോര്‍ജും ഷോണ്‍ ജോര്‍ജും എതിര്‍ത്തു. പ്രമുഖരുടെ പേരിലുള്ള സ്‌ക്രീന്‍ ഷോട്ടുകള്‍ അയച്ചത് ഷോണ്‍ ജോര്‍ജിന്റെ നമ്പറില്‍ നിന്നാണെന്ന് ക്രൈംബ്രാഞ്ച് സ്ഥിരീകരിച്ചിട്ടുണ്ട്.
















