പെഗസസ് അന്വേഷണത്തോട് കേന്ദ്ര സര്‍ക്കാര്‍ സഹകരിച്ചില്ലെന്നു സമിതി റിപ്പോർട്ട്.ഫോണ്‍ ചോര്‍ത്തലില്‍ അന്വേഷണം നടത്തിയ വിദഗ്ധ സമിതി പരിശോധിച്ച 29 ഫോണുകളില്‍ അഞ്ചെണ്ണത്തില്‍ ചാര സോഫ്റ്റ്‌വെയര്‍ കണ്ടെത്തിയതായി സുപ്രീം കോടതി വ്യക്തമാക്കി .പരിശോധിച്ച 29 ഫോണുകളില്‍ പെഗാസസ് സ്‌പൈവെയര്‍ കണ്ടെത്തിയതിന് വ്യക്തമായ തെളിവൊന്നും ലഭിച്ചിട്ടില്ലെന്നും സുപ്രീംകോടതി പറഞ്ഞു.പെഗാസസ് സ്നൂപ്പിംഗ് കേസില്‍ സുപ്രീം കോടതി നിയോഗിച്ച പാനല്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ വിവരങ്ങളാണ് പുറത്ത് വന്നത് . സമിതി റിപ്പോര്‍ട്ട് എത്രമാത്രം പരസ്യമാക്കാനാവും എന്നതു വിശദമായി പരിശോധിക്കേണ്ടതുണ്ടെന്നും കോടതി അറിയിച്ചു.
ഫോണ്‍ ചോര്‍ത്തലിനെ കുറിച്ച് അന്വേഷിക്കാന്‍ സുപ്രീംകോടതി നിയോഗിച്ച ജസ്റ്റിസ് ആര്‍ വി രവീന്ദ്രന്‍ അധ്യക്ഷനായ സമിതി വിശദമായ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ചീഫ് ജസ്റ്റിസ് എന്‍ വി രമണയെ കൂടാതെ ജസ്റ്റിസുമാരായ സൂര്യകാന്ത്, ഹിമ കോഹ് ലി എന്നിവര്‍ അടങ്ങിയ ബെഞ്ച് ആണ് റിപ്പോര്‍ട്ട് പരിശോധിച്ചത്.
ഫോണുകളില്‍ മാല്‍വെയര്‍ കാണപ്പെടുന്നത് പെഗാസസ് ആയിരിക്കണമെന്നില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. സമിതി സുപ്രീം കോടതിയെ അറിയിച്ചു.
അന്വേഷണത്തിന്റെ ഭാഗമായി മാധ്യമ പ്രവര്‍ത്തകരായ എന്‍ റാം, സിദ്ധാര്‍ഥ് വരദരാജന്‍, രാജ്യസഭാ അംഗം ജോണ്‍ ബ്രിട്ടാസ് എന്നിവരുള്‍പ്പെടെയുള്ളവരുടെ മൊഴികള്‍ മൊഴി ജസ്റ്റിസ് രവീന്ദ്രന്റെ അധ്യക്ഷതയിലുള്ള സമിതി രേഖപ്പെടുത്തിയിരുന്നു.ഇതിന് പുറമെ ചോര്‍ത്തപ്പെട്ട ചില ഫോണുകള്‍ സാങ്കേതിക പരിശോധനയ്ക്ക് വിധയമാക്കുകയും ചെയ്തു.
















