മൂന്നാം വട്ടവും സർക്കാരുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെ വിഴിഞ്ഞത്ത് സമരം ഇന്ന് പത്താം ദിവസത്തിലേക്ക് കടന്നു. കൂടുതല്‍ മത്സ്യത്തൊഴിലാളെ പങ്കെടുപ്പിച്ച് സമരം ശക്തമാക്കാൻ ഒരുങ്ങിയിരിക്കുകയാണ് ലത്തീന്‍ സഭ.
വെട്ടുകാട്, കൊച്ചുവേളി, വലിയവേളി എന്നിവിടങ്ങളില്‍ നിന്നുള്ള മത്സ്യത്തൊഴിലാളികള്‍ ഇന്ന് സമരവേദിയിലേക്ക് എത്തും. വിഷയത്തില്‍ മുഖ്യമന്ത്രിയുമായി ഉടന്‍ കൂടിക്കാഴ്ച ഉണ്ടായേക്കുമെന്നാണ് സൂചന. അദാനി പോര്‍ട്ടിന് അധിക സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സ്ഥലത്ത് കൂടുതല്‍ പൊലീസിനെയും വിന്യസിച്ചു.
കഴിഞ്ഞ ദിവസങ്ങളില്‍ തുറമുഖ നിര്‍മാണ സ്ഥലത്തേക്ക് പ്രതിഷേധക്കാര്‍ ഇരച്ചു കയറിയിരുന്നു. കരമാര്‍ഗവും കടല്‍ മാര്‍ഗവും പ്രതിഷേധം ശക്തമാക്കാന്‍ തന്നെയാണ് മത്സ്യത്തൊഴിലാളികളുടെ തീരുമാനം.
















