കൂട്ട ബലാത്സംഗത്തിന് ഇരയായ 15 കാരി ആത്മഹത്യ ചെയ്തു. ഉത്തര്‍പ്രദേശില്‍ സംഭല്‍ ജില്ലയിലെ കുര്‍ ഫതേഘര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. പ്രതികള്‍ക്കെതിരെ കേസെടുക്കാത്ത പൊലീസ് നടപടിയിൽ മനംനൊന്താണ് ബുധനാഴ്ച രാത്രി പെൺകുട്ടി ആത്മഹത്യ ചെയ്തത്.
രണ്ടുമാസം മുന്‍പാണ് കുട്ടിയെ നാലുപേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തത്. രാത്രി വീട്ടിലേക്ക് അതിക്രമിച്ചു കയറിയ യുവാക്കള്‍ പെണ്‍കുട്ടിയെ അടുത്തുള്ള കാട്ടിലേക്ക് പിടിച്ചുകൊണ്ടു പോവുകയും പീഡിപ്പിക്കുകയുമായിരുന്നു എന്നാണ് പരാതിയില്‍ പറയുന്നത്. വീടിനുള്ളില്‍ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. പ്രതികള്‍ക്കൊപ്പമാണ് പൊലീസ് നില്‍ക്കുന്നതെന്നും കേസ് പിന്‍വലിക്കാന്‍ സമ്മര്‍ദം ചെലുത്തിയെന്നും കുട്ടിയുടെ ബന്ധുക്കള്‍ ആരോപിച്ചു.
എന്നാൽ , വിഷയത്തില്‍ അന്വേഷണം നടക്കുകയാണെന്നും ഒരു പ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നുമാണ് പൊലീസ് നല്‍കുന്ന വിശദീകരണം.
















