ഡല്‍ഹി: ഇ.ഡിയുടെ വിശാല അധികാരം ചോദ്യം ചെയ്തുള്ള പുനഃപരിശോധന ഹർജി ഇന്ന് തുറന്ന കോടതിയിൽ വാദം കേൾക്കും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഇക്കാര്യത്തിൽ തീരുമാനമെടുത്തത്. കോൺഗ്രസ് നേതാവ് കാർത്തി ചിദംബരത്തിന്‍റെ ഹർജിയിലാണ് നടപടി.അപൂർവങ്ങളിൽ അപൂർവം കേസുകളിൽ മാത്രമാണ് പുനഃ പരിശോധനാ ഹരജി തുറന്ന കോടതിയിൽ വാദം കേൾക്കുന്നത്.
ഇ.ഡിക്ക് പരമാധികാരം നൽകുന്ന വിധി പ്രസ്താവിച്ചത് ജസ്റ്റിസുമാരായ എ.എം. ഖാൻവിൽക്കർ, ദിനേശ് മഹേശ്വരി, സി.ടി. രവികുമാർ എന്നിവരടങ്ങിയ ബെഞ്ചാണ്. ഇതിൽ ജസ്റ്റിസ് ഖാൻവിൽക്കർ വിരമിച്ചു. ഈ സാഹചര്യത്തിലാണ് ചീഫ് ജസ്റ്റിസ് ചീഫ് ജസ്റ്റിസ് എൻ.വി. രമണ ബെഞ്ചിന്‍റെ ഭാഗമാകുന്നത്. ഇന്നലെ ചേമ്പറിൽ പുനഃ പരിശോധനാ ഹരജി പരിഗണിച്ചപ്പോൾ വിശദമായ വാദം കേൾക്കാൻ തീരുമാനിക്കുകയായിരുന്നു.
















