കൊച്ചി: പൊതുനിരത്തുകളിലെ കൊടി തോരണങ്ങള്‍ നീക്കം ചെയ്യണമെന്ന കോടതി ഉത്തരവ് നടപ്പാക്കാത്തതിനെതിരെ ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. ഉത്തരവ് നടപ്പാക്കാന്‍ ഉദ്ദേശമില്ലെങ്കില്‍ തുറന്നുപറയണമെന്നും കോടതി ആവശ്യപ്പെട്ടു.
വിഷയം കോടതിയുടെ പരിഗണനയിലിരിക്കെ പുതിയ കൊടിമരങ്ങള്‍ ഉയര്‍ന്നുവന്നു. ഇതൊക്കെ അധികാരികള്‍ കണ്ണുതുറന്നു കാണണമെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വിമര്‍ശിച്ചു.
















