മുംബൈ: രണ്ടാം തവണയും കോവിഡ് പോസിറ്റീവായി ബോളിവുഡ് താരം അമിതാഭ് ബച്ചൻ. തന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ് താരം വാർത്ത പങ്കു വച്ചത്.
താൻ കോവിഡ് പോസിറ്റീവ് ആയെന്നും താനുമായി സമ്പർക്കം പുലർത്തിയവരെല്ലാം കോവിഡ് പരിശോധനയ്ക്ക് വിധേയരാകണമെന്നും ബച്ചൻ ട്വിറ്ററിൽ കുറിച്ചു.
ഇതിന് മുമ്പ് 2020ലാണ് താരം കോവിഡ് പോസിറ്റീവാകുന്നത്. തുടർന്ന് മകൻ അഭിഷേക് ബച്ചനും മരുമകൾ ഐശ്വര്യറായുമുൾപ്പടെയുള്ള കുടുംബാംഗങ്ങളെയും കോവിഡ് ബാധിച്ചിരുന്നു.
















