ആധാര്‍ കാര്‍ഡ് വോട്ടര്‍ പട്ടികയുമായി ബന്ധിപ്പിക്കുന്നതിനായി തിരുവനന്തപുരം കളക്ടറേറ്റില്‍ ഹെല്‍പ്പ് ഡെസ്‌ക് തുടങ്ങി. കളക്ടറേറ്റിലെ ഒന്നാം നിലയില്‍ തുടങ്ങിയ ഹെല്‍പ്പ് ഡെസ്‌കിന്റെ ഉത്‌ഘാടനം ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ് നിര്‍വഹിച്ചു. പൊതുജനങ്ങള്‍ക്കും ഹെല്‍പ് ഡെസ്‌കിന്റെ സേവനം ഉപയോഗിക്കാം.വോട്ടര്‍പട്ടികയിലെ ഇരട്ടിപ്പുകളും അപാകതകളും ഒഴിവാക്കുന്നതിന് വേണ്ടിയാണ് ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കുന്നത്.
സംസ്ഥാനത്ത് ഇതുവരെ ആധാര്‍ വോട്ടര്‍ പട്ടികയുമായി ലിങ്ക് ചെയ്തത് 6,485 വോട്ടര്‍മാരാണ്. നിലവില്‍ വോട്ടര്‍ പട്ടികയില്‍ പേരുള്ള ഒരു സമ്മതിദായകന് തന്റെ ആധാര്‍ നമ്പര്‍ വോട്ടര്‍ പട്ടികയുമായി ബന്ധിപ്പിക്കുന്നതിന് ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ www.nvsp.in എന്ന വെബ്‌സൈറ്റ് മുഖേനയോ വോട്ടര്‍ ഹെല്‍പ്പ്‌ലൈന്‍ ആപ്പ് (VHA) മുഖേനയോ ഫാറം 6B യില്‍ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. പുതുതായി വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നവര്‍ക്ക് ഫാറം 6 ലെ ബന്ധപ്പെട്ട കോളത്തില്‍ ആധാര്‍ നമ്പര്‍ രേഖപ്പെടുത്താം.
















