ബോളിവുഡ് പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഹൃത്വിക് ചിത്രം വിക്രം വേദയുടെ ടീസർ പുറത്തുവന്നു. “ഏക് കഹാനി സുനയെ, സർ?” എന്നും പറഞ്ഞാണ് ടീസർ ആരംഭിക്കുന്നത്.
ഹൃത്വിക് റോഷനും സെയ്ഫ് അലി ഖാനുമാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. ഹൃത്വിക് റോഷനും സെയ്ഫ് അലി ഖാനും അഭിനയിച്ച ഒരു മിനിറ്റ് 46 സെക്കൻഡ് ദൈർഘ്യമുണ്ട് ടീസർ .
ആക്ഷൻ സീക്വൻസുകളും ആകർഷകമായ പശ്ചാത്തല സംഗീതവും പ്രേക്ഷകരെ മുൾമുനയിൽ നിർത്തുന്നുണ്ട്. ചിത്രം സെപ്റ്റംബർ 30 നു തീയറ്ററുകളിൽ എത്തും. ഒരു പോലീസ് ഇൻസ്പെക്ടർ വിക്രമിന്റെയും ഗുണ്ടാസംഘം നേതാവായ വേദയുടെയും കഥയായ ചിത്രം, പുഷ്കർ-ഗായത്രിയാണ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്.
















