കോഴിക്കോട്: കോഴിക്കോട് ചെറുവണ്ണൂരിൽ വന്‍തീപിടുത്തം. പെയിന്റ് കെമിക്കല്‍ ഗോഡൗണിലാണ് തീപ്പിടിത്തമുണ്ടായത്. മീഞ്ചന്ത പോലീസും അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി തീയണക്കാന്‍ ശ്രമം തുടരുകയാണ്.
ചൊവ്വാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് അപകടം. തിന്നര്‍ ടാങ്കിനു തീപിടിച്ചതോടെയാണ് കെട്ടിടമാകെ തീപടര്‍ന്നത്. തീപിടിത്തമുണ്ടായത് പെയിന്റ് നിർമാണത്തിനുള്ള അസംസ്‌കൃത വസ്തുക്കൾ ഇറക്കുന്നതനിടെയെന്ന് നാട്ടുകാർ പറഞ്ഞു. പെയിന്റ് നിർമാണത്തിനുള്ള വസ്തുക്കളുമായെത്തിയ ടാങ്കർ ലോറിക്ക് ചോർച്ചയുണ്ടായതാണ് തീപിടിത്തത്തിന് കാരണം.
വൈകീട്ട് അഞ്ച് മണിയോടെ ഉണ്ടായ തീപിടിത്തം ഇതുവരെ നിയന്ത്രണവിധേയമാക്കാനായിട്ടില്ല. നാല് യൂണിറ്റ് ഫയർഫോഴ്‌സ് തീയണക്കാനുള്ള ശ്രമം തുടരുകയാണ്. അപകടത്തില്‍ ഒരാള്‍ക്ക് പൊള്ളലേറ്റിട്ടുണ്ട്. ഇയാളെ ഫറോക്കിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഗോഡൗണിന് തൊട്ടടുത്തുള്ള വീടുകളില്‍ കഴിയുന്നവരെ ഒഴിപ്പിച്ചു.
















