സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് അഴിച്ചുപണി. കെഎസ്ആര്‍ടിസി എംഡി ബിജു പ്രഭാകറിന് ഗതാഗത വകുപ്പിന്റെ പൂര്‍ണ ചുമതല നല്‍കി.ഗതാഗത പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന കെ ആര്‍ ജ്യോതിലാലിന് പൊതുഭരണ വകുപ്പിന്റെ പൂര്‍ണചുമതലയും വനം വകുപ്പിന്റെ അധികച്ചുമതലയും നല്‍കി.ആഭ്യന്തര അഡീഷനല്‍ ചീഫ് സെക്രട്ടറി വി വേണുവിന് പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ അധിക ചുമതല കൂടി ഉണ്ട് .
ധന അഡീഷനല്‍ ചീഫ് സെക്രട്ടറി രാജേഷ് കുമാര്‍ സിങ്ങിന് നികുതി, പ്രിന്റിങ് ആന്‍ഡ് സ്റ്റേഷനറി വകുപ്പുകളുടെ ചുമതലയും കൈമാറി.വ്യവസായ പ്രിന്‍സിപ്പല്‍ സെക്രട്ടറിമാരായ സുമന്‍ ബില്ലയ്ക്കു കശുവണ്ടി വ്യവസായം,എ പി എം മുഹമ്മദ് ഹനീഷിനും കയര്‍ വ്യവസായം എന്നിവയുടെ അധികച്ചുമതലയും നല്‍കി.
ലാന്‍ഡ് റവന്യു കമ്മിഷണര്‍ കെ ബിജുവിന് തുറമുഖ സെക്രട്ടറിയായി സ്ഥാനക്കയറ്റം നല്‍കി. സെക്രട്ടറി ഗ്രേഡില്‍ സ്ഥാനക്കയറ്റത്തോടെയാണ് കെ ബിജുവിന്റെ നിയമനം. സൈനിക ക്ഷേമം, റവന്യു (ദേവസ്വം) എന്നീ വകുപ്പുകളുടെ അധിക ചുമതലയും നല്‍കിയിട്ടുണ്ട്.
















