താന്‍ ദളിത് യുവതിയാണ് അറിഞ്ഞു തന്നെയാണ് സിവിക് ചന്ദ്രന്‍ ലൈംഗികമായി പീഡിപ്പിച്ചതെന്ന് അതിജീവിത ഹൈക്കോടതിയില്‍ .ഈ മൊഴി പ്രഥമദൃഷ്ട്യാ വിശ്വസനീയമല്ലെന്ന കോഴിക്കോട് അഡീഷണല്‍ സെഷന്‍സ് കോടതിയുടെ പരാമര്‍ശം തെറ്റാണ്. പട്ടിക ജാതി വിഭാഗങ്ങള്‍ക്കെതിരായ അതിക്രമം തടയല്‍ നിയമത്തിന് വിരുദ്ധമാണ് ജാമ്യം അനുവദിച്ചത്. കോടതി പുറത്തിറക്കിയ ഉത്തരവില്‍ നിയമവിരുദ്ധ പരാമര്‍ശങ്ങളുണ്ടെന്നും അതിജീവിത വ്യക്തമാക്കി.
തന്റെ അച്ഛന്‍ മരിച്ചതിനാലും മാനസിക സമ്മര്‍ദ്ദമുള്ളതിനാലുമാണ് പരാതി നല്‍കാന്‍ വൈകിയതെന്ന് യുവതി കോടതിയെ അറിയിച്ചു. പ്രതിക്ക് ജാമ്യം നല്‍കിയത് ചോദ്യം ചെയ്തുള്ള അതിജീവിതയുടെ ഹര്‍ജിയില്‍ സിവിക് ചന്ദ്രന് കോടതി നോട്ടീസയച്ചു.
പ്രതിക്ക് ജാമ്യം നല്‍കിയ സെഷന്‍സ് കോടതി ഉത്തരവ് റദ്ദാക്കണമെന്നും അതിജീവിത ആവശ്യപ്പെട്ടു. തുടര്‍ന്ന് പ്രതിയുടെ ജാമ്യം റദ്ദാക്കാന്‍ അതിജീവിതയ്ക്ക് കോടതിയെ സമീപിക്കാന്‍ ആകുമോയെന്ന് ചോദിച്ച കോടതി സര്‍ക്കാരിനോട് വിശദീകരണം തേടി. അടുത്ത തിങ്കളാഴ്ച ഹര്‍ജി വീണ്ടും പരിഗണിക്കും.
















