സൽമാൻ ഖാനെതിരെ രൂക്ഷ വിമർശനവുമായി മുൻ കാമുകിയും നടിയുമായ സോമി അലി.’മേം നേ പ്യാര്‍ കിയ’ എന്ന സിനിമയുടെ പോസ്റ്റര്‍ പങ്കുവച്ചായിരുന്നു സോമി സൽമാനെതിരെ രംഗത്തെത്തിയത്.
സ്ത്രീകളെ തല്ലുന്നവൻ, എന്നെ മാത്രമല്ല നിരവധി പേരെ ഉപദ്രവിച്ചിട്ടുണ്ട്. ഇയാളെ ആരാധിക്കുന്നത് ദയവായി അവസാനിപ്പിക്കണം. മറ്റുള്ളവരുടെ ദുഃഖത്തില്‍ ആനന്ദം കണ്ടെത്തുന്ന ക്രൂരനാണ് അയാൾ. നിങ്ങൾക്കൊന്നും അറിയില്ല.എന്നാണ് സോമി അലി കുറിച്ചു.
എന്നാൽ സംഭവം വിവാദമായതോടെ സോമി അലി പോസ്റ്റ് പിൻവലിച്ചു. ഒരു കാലത്ത് ചൂടുപിടിച്ച ചര്‍ച്ചയായിരുന്നു നടന്‍ സല്‍മാന്‍ ഖാനും നടി സോമി അലിയും തമ്മിലുള്ള പ്രണയം. അഞ്ച് വര്‍ഷങ്ങളോളം നീണ്ട പ്രണയം സൽമാൻ ഖാൻ തന്നെ വഞ്ചിച്ചതിനെ തുടർന്നാണ് ഉപേക്ഷിച്ചതെന്നും സോമി അലി വ്യക്തമാക്കിയിരുന്നു.
ഇത് ആദ്യമായല്ല സോമി അലി സൽമാൻ ഖാന് എതിരെ രംഗത്തെത്തുന്നത്. ബോളിവുഡിലെ ഹാർവി വെയ്ൻസ്റ്റീൻ എന്നാണ് സൽമാനെക്കുറിച്ച് പറഞ്ഞത്. ഐശ്വര്യ റായ് പ്രണയത്തിലായിരിക്കുമ്പോൾ സൽമാൻ ഖാന് എതിരെ ഗാർഹിക പീഡനത്തിന് പരാതി നൽകിയെന്നും സോമി ആരോപിച്ചിരുന്നു.
















